വിദ്യാർത്ഥി അധ്യാപക അനുപാതം

Mash
0
2020 ലെ പുതുക്കിയ മാനദണ്ഡപ്രകാരം കേരള വിദ്യാഭ്യാസ വകുപ്പിൽ ഒന്ന് മുതൽ എട്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥി അധ്യാപക അനുപാതം താഴെ പറയുന്നതുപോലെ പരിഷ്കരിക്കപ്പെട്ടിരിക്കുന്നു.
1 മുതൽ 5 വരെ ക്ലാസ്സുകളിൽ
1 മുതൽ 35 വരെ കുട്ടികൾക്ക് - 1 ഡിവിഷൻ
36 മുതൽ 65 വരെ കുട്ടികൾക്ക് - 2 ഡിവിഷൻ
66 മുതൽ 95 വരെ കുട്ടികൾക്ക് - 3 ഡിവിഷൻ
96 മുതൽ 125 വരെ കുട്ടികൾക്ക് - 4 ഡിവിഷൻ
126 മുതൽ 205 വരെ കുട്ടികൾക്ക് - 5 ഡിവിഷൻ
206 മുതൽ 245 വരെ കുട്ടികൾക്ക് - 6 ഡിവിഷൻ
246 മുതൽ 285 വരെ കുട്ടികൾക്ക് - 7 ഡിവിഷൻ

6 മുതൽ 8 വരെ ക്ലാസ്സുകളിൽ
1 മുതൽ 40 വരെ കുട്ടികൾക്ക് - 1 ഡിവിഷൻ
41 മുതൽ 75 വരെ കുട്ടികൾക്ക് - 2 ഡിവിഷൻ
76 മുതൽ 110 വരെ കുട്ടികൾക്ക് - 3 ഡിവിഷൻ
111 മുതൽ 145 വരെ കുട്ടികൾക്ക് - 4 ഡിവിഷൻ എന്ന രീതിയിൽ...

ഹെഡ്റ്റീച്ചർ പോസ്റ്റിലെ അധ്യാപക നിയമനത്തിന്‌
എൽ.പി. വിഭാഗത്തിൽ  - 1500(150 ആയിരിക്കും ) - ൽ അധികവും
യു.പി. വിഭാഗത്തിൽ - 100 - ൽ അധികവും കുട്ടികൾ ആവശ്യമാണ്‌
(എൽ.പി. വിഭാഗത്തിൽ നിഷ്കർഷിക്കുന്ന “1500” എന്നത് അക്ഷരത്തെറ്റാവാൻ സാധ്യത.)

അധിക തസ്തികകൾ

ആറാം സാധ്യായദിനത്തിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചധിക തസ്തികകൾക്ക് അർഹതയുള്ള സ്കൂളുകളുടെ വിശദ റിപ്പോർട്ട് എ.ഇ.ഒ / ഡി.ഇ.ഒ സർക്കാരിനയയ്ക്കുകയും ആയത് പരിശോധിച്ച് 15 ദിവസത്തിനകം സർക്കാർ ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യുന്നു.
(തസ്തിക നിർണ്ണയം സംബന്ധിച്ച അപ്പീലുകളെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല)

അധികതസ്തികയ്ക്ക് അർഹതയുള്ള എയ്ഡഡ് സ്കൂളുകളിൽ സംരക്ഷിതാധ്യാപകരെ നിയമിക്കണമെന്നും സംരക്ഷിതാധ്യാപകരെ ലഭ്യമല്ലെങ്കിൽ  ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ / ഉപഡയറക്ടറുടെ അനുമതിയോടെ ദിവസവേതനാടിസ്ഥനത്തിൽ നിയമിക്കണമെന്നും നിർദ്ദേശിക്കുന്നു.

നിയമനാംഗീകാരം

നിയമനം നടന്ന് 15 ദിവസത്തിനകം മാനേജർ സമർപ്പിക്കുന്ന പ്രൊപ്പോസൽ  എ.ഇ.ഒ / ഡി.ഇ.ഒ പരിശോധിച്ച് (എത്ര ദിവസത്തിനകം എന്ന് പറയുന്നില്ല) വിശദമായ റിപ്പോർട്ടുസഹിതം സർക്കാരിലേയ്ക്ക് അയയ്ക്കുകയും ആയത് സർക്കാർ പരിശോധിച്ച് 15 ദിവസങ്ങൾക്കകം ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യുന്നു.

നിയമനാംഗീകാരവിഷയത്തിൽ പിന്തുടർന്നുപോന്നിരുന്ന ഡി.ഇ.ഒ / ഡി.ഡി.ഇ / ഡി.പി.ഐ എന്നീ ഘട്ടങ്ങളായുള്ള അപ്പീൽ സാധ്യതകൾ ഇനി ഉണ്ടാവില്ല. പകരം ആവശ്യമെങ്കിൽ സർക്കാർ തീരുമാനത്തിനെതിരെ റിവ്യൂ സമർപ്പിക്കാവുന്നതാണ്‌.

തസ്തികനിർണ്ണയം, നിയമനാംഗീകാരം എന്നീ വിഷയങ്ങളിൽ നൽകപ്പെട്ടിരിക്കുന്ന നിർദ്ദേശങ്ങൽ 2020-21 അധ്യയന വർഷം മുതൽ ആരംഭിക്കാവുന്നതാണെന്നും തസ്തിക നിർണ്ണയത്തിൽ വ്യാജവിദ്യാർത്ഥികളുടെ അഡ്മിഷനുകൾ കണ്ടെത്തിയാൽ കാരണക്കാരായ പ്രഥമാധ്യാപകനേയും ക്ലാസ്സ് അധ്യാപകനേയും  അച്ചടക്കനടപടികളിലൂടെ സർവ്വീസിൽ നിന്നും പുറത്താക്കുന്നതിനും ആയതിനായി ചട്ടഭേദഗതി വരത്തുന്നതിനും നിർദ്ദേശമുണ്ട്.

മേൽപ്പറഞ്ഞ നിർദ്ദേശങ്ങളെല്ലാം അധിക തസ്തിക നിർണ്ണയത്തിനും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കും മാത്രം ബാധകമെന്ന മൂഢസ്വർഗ്ഗത്തിലാവരുത് അധ്യാപകരായ നാം. അടുത്ത അധ്യയനവർഷത്തിൽ ഓരോ സ്കൂളിലും തസ്തികകൾ സൃഷ്ടിക്കപ്പെടുന്നത്പരിഷ്കരിച്ച വിദ്യാർത്ഥി അധ്യാപക അനുപാതത്തിലാവും . അധികമായി കണ്ടെത്തുന്നവർ പുറത്തേയ്ക്കും പുറകിലേയ്ക്കും ഒക്കെ മാറേണ്ടിവരുമെന്ന് സാരം...

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !