മാന്ത്രികവണ്ടി - വണ്ടികൾക്ക് പറയാനുള്ളത്

RELATED POSTS

വിവിധ വാഹനങ്ങൾ അവരെക്കുറിച്ചു പറയുന്നത് വായിക്കാം...
സൈക്കിൾ
ഞാനാണ് സൈക്കിൾ
എനിക്ക് രണ്ട് ചക്രങ്ങൾ ഉണ്ട്.
ഞാൻ ഒന്നോ-രണ്ടോ പേരെ ഒരേസമയം കൊണ്ടുപോകുന്നു.
പണ്ടുകാലത്ത് ഞാൻ മാത്രമായിരുന്നു മനുഷ്യരുടെ ഒറ്റ സുഹൃത്ത്.
എന്നെമിക്ക ദിവസങ്ങളിലും അവരുടെ യാത്രകളിൽ ഉപയോഗിച്ചിരുന്നു.

ആംബുലൻസ്
ഞാനാണ് ആംബുലൻസ്
എനിക്ക് നാലു ചക്രങ്ങൾ ഉണ്ട്.
എന്റെ തലയുടെ മുകളിൽ പലനിറങ്ങളിൽ മിന്നി തെളിയുന്ന ലൈറ്റ് ഇട്ടിട്ടുണ്ട്.
ഞാൻ രോഗികളെയും അപകടത്തിൽ പരിക്ക് പറ്റിയവരെയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്നു.
ഞാൻ റോഡിലൂടെ പോകുമ്പോൾ മറ്റുള്ള വാഹനങ്ങൾ എനിക്കായി വഴി മാറി തരാറുണ്ട്.

ബസ്
ഞാനാണ് ബസ്.
എനിക്ക് ആറ് ചക്രങ്ങൾ ഉണ്ട്.
എനിക്ക് ധാരാളം സീറ്റുകൾ ഉണ്ട്.
ധാരാളം ആളുകളെ  അവരുടെ ലക്ഷ്യ സ്ഥാനങ്ങളിൽ ഞാൻ എത്തിക്കുന്നു.
എന്നെ കാണുമ്പോൾ ആൾക്കാർ കൈ നീട്ടാറുണ്ട്, അപ്പോൾ ഞാൻ നിർത്തും.
കണ്ടക്ടർ ഒരു മണിയടിക്കുമ്പോൾ നിർത്തുകയും രണ്ടു മണിയടിക്കുമ്പോൾ ഓടുകയും ചെയ്യും.
 ലോറി
ഞാനാണ് ലോറി.
സാധനങ്ങൾ കൊണ്ടുപോകാനാണ് എന്നെ ഉപയോഗിക്കുന്നത്.
എന്റെ സുഹൃത്താണ് ടിപ്പർ അവനെ കാണുമ്പോൾ ആൾക്കാർക്ക് പേടിയാണ്.

ട്രാക്ടർ
ഞാനാണ് ട്രാക്ടർ.
കർഷകരാണ് എന്റെ ഉറ്റ സുഹൃത്തുക്കൾ.
അവർ എന്നെ അവരുടെ പാടങ്ങളിൽ മണ്ണ് ഉഴാനും മറ്റും നിർത്തുന്നു.
തോണി
ഞാനാണ് തോണി.
വെള്ളത്തിലൂടെ സഞ്ചരിക്കും.
പെട്രോളും വേണ്ട ഡീസലും വേണ്ടചക്രവും വേണ്ട എനിക്ക്.
യാത്ര ചെയ്യാനും സാധനങ്ങൾ കൊണ്ടു പോകാനും എന്നെക്കൊണ്ട് സാധിക്കും.

MAL1 U8Post A Comment:

0 comments: