കേരളത്തിലെ പതിനാല് ജില്ലകളുടെയും രൂപീകരണം നടന്ന തീയതികൾ നിങ്ങൾക്കറിയാമോ? കേരളം നിലവിൽ വന്ന 1956 നവംബർ മാസം ഒന്നാം തിയതി കേരളത്തിന് ആകെ 5 ജില്ലകൾ (തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ) മാത്രമേ ഉണ്ടായിരുന്നുള്ളൂ.. പിന്നീടാണ് പല ജില്ലകളും ഉണ്ടായത് ഏറ്റവും അവസാനം രൂപം കൊണ്ട ജില്ലയാണ് കാസർഗോഡ്.
| ജില്ലയുടെ പേര് | രൂപം കൊണ്ട തിയതി |
|---|---|
| തിരുവനന്തപുരം | 1949 ജൂലായ് 1 |
| കൊല്ലം | 1949 ജൂലായ് 1 |
| കോട്ടയം | 1949 ജൂലായ് 1 |
| തൃശൂർ | 1949 ജൂലായ് 1 |
| പാലക്കാട് | 1957 ജനുവരി 1 |
| കോഴിക്കോട് | 1957 ജനുവരി 1 |
| കണ്ണൂർ | 1957 ജനുവരി 1 |
| ആലപ്പുഴ | 1957ആഗസ്റ്റ് 17 |
| എറണാകുളം | 1958ഏപ്രിൽ 1 |
| മലപ്പുറം | 1969 ജൂൺ 16 |
| ഇടുക്കി | 1972 ജനുവരി 26 |
| വയനാട് | 1980 നവംബർ 1 |
| പത്തനംതിട്ട | 1982 നവംബർ 1 |
| കാസർഗോഡ് | 1984 മെയ് 24 |

