
എസ്.ആർ.ജി. 2026 മെയ് 18 രാവിലെ 10 മണി മുതൽ 1 മണി വരെ (ഓൺലൈൻ)
ഡി.ആർ.ജി. ആസൂത്രണം - 2026 മെയ് 18ന് 2 മണിമുതൽ 4 മണി വരെ (ഓൺലൈൻ)
ഡി.ആർ.ജി.- 2026 മെയ് 19,20 (എസ്.എസ്. കെ യുടെ നേതൃത്വത്തിൽ വിവിധ ജില്ലാതല പരിശീലന കേന്ദ്രങ്ങളിൽ ഓഫ്ലൈൻ)
അധ്യാപക ശാക്തീകരണം-ആസൂത്രണം 2026 മെയ് 21 (ഓൺലൈൻ)
അധ്യാപക ശാക്തീകരണം- ഒന്നാം ഘട്ടം 2026 മെയ് 22,23 (വിവിധ ജില്ല/ഉപജില്ല/സബ്ജില്ല പരിശീലന കേന്ദ്രങ്ങളിൽ -ഓഫ് ലൈൻ)
അധ്യാപക ശാക്തീകരണം- രണ്ടാം ഘട്ടം 2026 മെയ് 25,26 (വിവിധ ജില്ല/ഉപജില്ല/സബ്ജില്ല പരിശീലന കേന്ദ്രങ്ങളിൽ -ഓഫ് ലൈൻ)
Vacation Teacher Training 2026-27
പങ്കെടുക്കുന്ന അധ്യാപകർ ട്രെയിനിങ് മാനേജ്മെൻറ് സിസ്റ്റം സോഫ്റ്റ്‌വെയറിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്റ്റർ ചെയ്യേണ്ട വിധം:
Training Management System (TMS) ൽ Sampoornaയുടെ Username & Password ഉപയോഗിച്ച് login ചെയ്യുക.
Registration എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് അധ്യാപകന്റെ / അധ്യാപികയുടെ പേരിനു നേരേയുള്ള Edit ബട്ടൺ ക്ലിക്ക് ചെയ്ത് ഷെഡ്യൂൾ ചെയ്യാവുന്നതാണ്.
Shedule Training എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
സ്കൂൾ ലോഗിനിൽ ദൃശ്യമാകാത്ത അധ്യാപകരെ സമ്പൂർണ്ണ സോഫ്റ്റ്‌വെയറിലെ Data Collection ലിങ്കിലെ New Registration ലിങ്ക് വഴി ചേർക്കാം. ഉൾപ്പെടുത്തിയ ശേഷം ട്രെയിനിങ് മാനേജ്മെൻറ് സിസ്റ്റം സോഫ്റ്റ്‌വെയറിൽ സ്കൂൾ ലോഗിനിലെ Home പേജിലുള്ള ICT Registration എന്ന മെനു ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന SYNC Employee Data from Sampoorna എന്ന ഓപ്ഷൻ പ്രവർത്തിപ്പിക്കുക. എന്നാൽ മാത്രമേ സ്കൂൾ ലോഗിനിൽ ചേർക്കപ്പെടുകയുള്ളൂ.
District, BRC, Centre name, Batch എന്നിവ കൃത്യമായി സെലക്ട് ചെയ്ത് ഷെഡ്യൂൾ ചെയ്യുക.
