അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
ഗ്രാമീണ അനുഷ്ഠാന കലാരൂപങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തെയ്യവും തിറയും. വേഷത്തിൽ തന്നെ ദൈവമായി സങ്കൽപ്പിക്കുന്നു എന്നതാണ് തെയ്യത്തിന്റെ പ്രത്യേകത. തെയ്യം കോലപ്രധാനമായ അനുഷ്ഠാന കലയാണ്. ദൈവം എന്നതിന്റെ തദ്‌ഭാവമാണ് തെയ്യം. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ പ്രദേശങ്ങളിൽ ഈ കലയ്ക്ക് പ്രചാരമുണ്ട്.
തിറ
ദൈവപ്രീതിയ്ക്കുള്ള വേഷം കെട്ടി ആടലാണ് തിറ. തിറ ആട്ടപ്രധാനമായ അനുഷ്ഠാന കലയാണ്. ദേവതകളുടെ കോലം കെട്ടിയാടുന്ന ഗ്രാമീണ കലയാണിത്. കോഴിക്കോട് ജില്ലയിലാണ് തിറയാട്ടങ്ങൾ കൂടുതലായും ഉള്ളത്.