Kerala Quiz - 04 (കേരളപ്പിറവി ക്വിസ്)

Mash
0
കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്.
കേരളപ്പിറവിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്. അതിന് ആവശ്യമായ ചോദ്യങ്ങൾ താഴെ നൽകുന്നു.

1. പക്ഷിപാതാളം എന്ന പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ?
വയനാട് (ബ്രഹ്മഗിരി കുന്നുകളിൽ)
2. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏതാണ് ?
ഇടുക്കി 
3. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ് ?
ഇരവികുളം 
4. ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിച്ചു വരുന്ന വംശനാശ ഭീഷണി നേരിടുന്ന മൃഗം ഏതാണ് ?
വരയാടുകൾ 
5. കേരളത്തിലെ ഒരേയൊരു ബയോളജിക്കൽ പാർക്ക് ഏതാണ് ?
അഗസ്ത്യവനം 
6. ചാമ്പൽ മലയണ്ണാനുകൾ കാണപ്പെടുന്നത് എവിടെയാണ് ?
ചിന്നാർ വന്യജീവി സങ്കേതത്തിൽ 
7. കേരളത്തിലെ ഏറ്റവുംചെറിയ ദേശീയോദ്യാനം?
പാമ്പാടും ചോല 
8. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ?
മലമ്പുഴ അണക്കെട്ട് 
9. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?
കല്ലട 
10. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ട്?
ബാണാസുരസാഗർ അണക്കെട്ട് (ഏഷ്യയിലെ രണ്ടാമത്തേത്)
11. കേരളസർക്കാർ നടപ്പിലാക്കിയ മഴവെള്ള കൊയ്‌ത്ത്‌ പദ്ധതിയുടെ പേര് ?
വർഷ  
12. കേരളത്തിലെ ആദ്യത്തെ അണക്കെട്ട് ?
മുല്ലപ്പെരിയാർ  
13. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥിതിചെയ്യുന്ന നദി ?
പെരിയാർ 
14. കേരളത്തിൽ പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ ജില്ല ?
പാലക്കാട് 
15. കേരളത്തിൽ ആദ്യമായി വൈദ്യുതി വിതരണം തുടങ്ങിയത് എവിടെ?
തിരുവനന്തപുരം 
16. കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം ഏതാണ്?
കായംകുളം 
17. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം?
ബ്രഹ്മപുരം 
18. കേരളത്തിലെ ആദ്യത്തെ കാറ്റാടിഫാം സ്ഥിതിചെയ്യുന്നത് എവിടെ?
കഞ്ചിക്കോട് 
19. കഞ്ചിക്കോട് ഏത് ജില്ലയിലാണ് ?
പാലക്കാട് 
20. കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഏതിൽ നിന്നാണ്?
ജലവൈദ്യുതി 
21. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല ഏതാണ്?
ഇടുക്കി 
22. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?
പള്ളിവാസൽ  
23. ഇന്ത്യയിലെ ആദ്യത്തെ ആർച്ചു ഡാം ഏതാണ് ?
ഇടുക്കി 
24. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ് ?
കുറ്റിയാടി 
25. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
ഇടുക്കി 
Kerala Quiz - 05 (കേരളപ്പിറവി ക്വിസ്)
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !