Kerala Quiz - 03 (കേരളപ്പിറവി ക്വിസ്)

Mash
0
കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്.
കേരളപ്പിറവിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്. അതിന് ആവശ്യമായ ചോദ്യങ്ങൾ താഴെ നൽകുന്നു.

1. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം  ?
കേരളം 
2. കേരളത്തിൽ കടൽത്തീരം ഇല്ലാത്ത ഏക കോർപ്പറേഷൻ  ?
തൃശൂർ 
3. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പട്ടണം ?
കോഴിക്കോട് 
4. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?
ഇ.എം.എസ് 
5. കേരളത്തിന്റെ ഏറ്റവും നീളം കൂടിയ ബീച്ച് ?
മുഴപ്പിലങ്ങാട് 
6. കേരളത്തിലെ ഏക ഡ്രൈവിംഗ് ബീച്ച് ?
മുഴപ്പിലങ്ങാട് 
7. കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ് ?
കുറുവ ദ്വീപ് 
8. കേരളത്തിലെ മഴനിഴൽ പ്രദേശം ?
ചിന്നാർ 
9. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ?
ലക്കിടി 
10. കേരളത്തിലെ നിത്യഹരിത വനം ?
സൈലന്റ് വാലി 
11. സൈലന്റ് വാലി എന്ന പെരുവരാൻ കാരണം ?
ചീവീടുകൾ ഇല്ലാത്തതിനാൽ 
12. വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നത് എവിടെയാണ് ?
സൈലന്റ് വാലിയിൽ  
13. ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശിയോദ്യാനം ?
സൈലന്റ് വാലി 
14. കേരളത്തിൽ ചന്ദന മരങ്ങൾ കാണപ്പെടുന്ന സ്ഥലം?
മറയൂർ 
15. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന ജില്ല ഏതാണ് ?
കണ്ണൂർ 
16. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം ?
18 
17. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ?
പെരിയാർ 
18. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ് ?
പെരിയാർ 
19. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ഏതാണ്?
മംഗളവനം 
20. മംഗളവനം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
എറണാകുളം 
21. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് ?
മംഗളവനം 
22. ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്നത്?
കടലുണ്ടി വന്യജീവി സങ്കേതം 
23. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?
ചെന്തുരുണി 
24. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽവന്ന ആദ്യത്തെ ദേശിയോദ്യാനം ?
ഇരവികുളം ദേശീയോദ്യാനം (നീലക്കുറിഞ്ഞി എന്ന സസ്യത്തിന് വേണ്ടി)
25. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം?
തട്ടേക്കാട് 


Kerala Quiz - 05 (കേരളപ്പിറവി ക്വിസ്)
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !