സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പലിശ സബ്സിഡിയോടെ എങ്ങനെ ഭവന നിര്‍മ്മാണ വായ്പ എടുക്കാം ?
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സബ്സിഡിയോടെ എങ്ങനെ ഭവന നിര്‍മ്മാണ വായ്പ എടുക്കാമെന്നതിനെക്കുറിച്ച് ഏതാനും ചില കാര്യങ്ങള്‍....
പഴയ HBA ലോണ്‍ നേരിട്ടുകൊടുത്തിരുന്ന സംവിധാനം മാറ്റി, അടുത്ത കാലത്താണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാങ്ക് മുഖേന എടുക്കുന്ന ഹൗസിംഗ് ലോണിന്
സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന സംവിധാനം നടപ്പിലാക്കി തുടങ്ങിയത്.
2019 മാര്‍ച്ച് 31 വരെ അഞ്ചു വര്‍ഷം പൂര്‍ത്തീകരിച്ച ജീവനക്കാര്‍ക്ക്
ഹൗസിങ് ലോണിന് സബ്സിഡി ലഭിക്കുന്നതിന് അര്‍ഹരാണ്.
ലോണെടുക്കുന്നതിനു
മുമ്പായി ലോണ്‍ സംബന്ധമായ രണ്ട് ഉത്തരവുകളും ഒരു പരിപത്രവും (ധനകാര്യ
(ഭവന നിര്‍മ്മാണ വായ്പ) വകുപ്പ് പരിപത്രം നമ്പര്‍ 06/2019/ധന, G.O.(P)
No. 143/2018/Fin dated 11.09.2018; G.O. (P) No. 105/2018/Fin dated
TVM 05.07.2018) ബാങ്കിന് നല്‍കുക (ബന്ധപ്പെട്ട സെക്ഷനില്‍ നിന്ന്ബാങ്കുകളുടെ ഹെഡ് ഓഫീസിലേക്കാണ് ഉത്തരവുകള്‍ കൈമാറിയിട്ടുള്ളത്. പല ഹെഡ്
ഓഫീസുകളില്‍നിന്നും ബ്രാഞ്ചുകളിലേക്ക് ഉത്തരവിന്റെ പകര്‍പ്പുകള്‍ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ബ്രാഞ്ച് മാനേജര്‍മാര്‍ സബ്സിഡി നല്‍കുന്നത് സംബന്ധിച്ച് അജ്ഞരായിരിക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കുക).
തുടര്‍ന്ന് ബാങ്ക് ആവശ്യപ്പെടുന്ന ആധാരമടക്കമുള്ള രേഖകള്‍ ബാങ്കുകളില്‍ കാണിക്കണം. ഈ രേഖകള്‍വെച്ച് ലോണ്‍ തരുന്നതിന് വല്ല തടസ്സമുണ്ടോയെന്ന്
ബാങ്ക് മാനേജറോട് ചോദിക്കുക. തടസ്സമുണ്ടെങ്കില്‍ അടുത്ത ബാങ്കുമായി ബന്ധപ്പെടുക.
ലോണ്‍ നല്‍കാന്‍ തയ്യാറായ ബാങ്കില്‍നിന്നും NOC വാങ്ങി പൂരിപ്പിച്ചശേഷം അത് ഡി.ഡി.ഒ.ക്ക് സമര്‍പ്പിക്കുക (അനുബന്ധം ഒന്ന്, അനുബന്ധം 2, അനുബന്ധം 3 എന്നിവ ശ്രദ്ധിക്കുക. അനുബന്ധം ഒന്നില്‍ വായ്പ യോഗ്യതാ
മാനദണ്ഡങ്ങള്‍, അനുബന്ധം രണ്ടില്‍ NOCക്കുള്ള അപേക്ഷാ ഫോറം, അനുബന്ധം 3 ഡി.ഡി.ഒ.മാര്‍ ബാങ്കുകള്‍ക്ക് സമര്‍പ്പിക്കുവാന്‍ പൂരിപ്പിച്ച്
തരേണ്ടത്). അനുബന്ധം 2 വിലെ എല്ലാ കാര്യവും പൂരിപ്പിച്ച ശേഷം
ഡി.ഡി.ഒ.മാര്‍ക്ക് സമര്‍പ്പിക്കുക. അനുബന്ധം 3 ഡി.ഡി.ഒ.മാര്‍
പൂരിപ്പിച്ച പ്രിന്റ് ഔട്ട് എടുത്ത് നിങ്ങള്‍ക്ക് നല്‍കും. അത് ബാങ്കില്‍ കൊണ്ടുപോയി സമര്‍പ്പിക്കുക. കൂടെ വായ്പാ രേഖകളും.
നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെ അമ്പത് ഇരട്ടി തുക മാത്രമേ (പരമാവധി 20 ലക്ഷം രൂപ) വായ്പയായി എടുക്കാന്‍ പാടുള്ളൂ. ഇതില്‍ കൂടുതല്‍ തുക
ലോണെടുത്താല്‍ നിലവിലെ മാനദണ്ഡമനുസരിച്ച് സര്‍ക്കാര്‍ സബ്സിഡി ലഭിക്കില്ലെന്നാണ് അറിവ് (കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്ഷനുമായി ബന്ധപ്പെടുക).
വായ്പ അനുവദിച്ചുകഴിഞ്ഞാല്‍ സാങ്ഷനിങ് ലെറ്റര്‍ ബാങ്കുകാര്‍ തരും. അതില്‍ ലോണ്‍ അനുവദിച്ച തീയതി, ലോണ്‍ തുക, തിരിച്ചടവ്, ലോണിന്റെ കാലാവധി തുടങ്ങിയ കാര്യങ്ങളൊക്കെ ഇതില്‍ പറയും. ഈ സാങ്ഷനിങ് ലെറ്റര്‍ വാങ്ങിച്ചതിനുശേഷം ഡി.ഡി.ഒക്ക് നല്‍കുക.
ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ.യുടെ മാനദണ്ഡപ്രകാരമുള്ള അവരുടേതായ പലിശ
നിരക്കുണ്ട്. നിലവില്‍ 8.5, 8.6 ശതമാനമൊക്കെയാണ് ഓരോ ബാങ്കിന്റെയും പലിശ
നിരക്കുകള്‍. നമ്മള്‍ തിരിച്ചടവ് അടച്ചുകൊണ്ടിരിക്കണം. സര്‍ക്കാര്‍
സംവിധാനവും ബാങ്കിംങ് സംവിധാനം യോജിപ്പിച്ചുകൊണ്ട് 3.25 ശതമാനം പലിശയാണ്
നല്‍കുന്നത്. സബ്സിഡി നമ്മുടെ സാലറി ബില്ലില്‍ ക്രഡിറ്റ് ചെയ്യും.
ജീവനക്കാരന്‍ ലോണ്‍ അടക്കുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടാണ് സബ്സിഡി
നല്‍കുക. ഇതിനായി ബാങ്കില്‍നിന്നും ഓരോവര്‍ഷവും അടച്ച സര്‍ട്ടിഫിക്കറ്റ്
വാങ്ങിയാണ് പരിശോധിക്കുക. ബാങ്കുകളില്‍നിന്നും അടച്ച ഡീറ്റെയില്‍സ്
ഡി.ഡി.ഒ.ക്ക് നല്‍കാവുന്നതാണ്.
ആധികാരിക വിവരങ്ങള്‍ക്ക്:
Ref:- ധനകാര്യ (ഭവന നിര്‍മ്മാണ വായ്പ) വകുപ്പ് പരിപത്രം നമ്പര്‍ 06/2019/ധന,
G.O.(P) No. 143/2018/Fin dated TVM 11.09.2018,
G.O. (P) No. 105/2018/Fin dated TVM 05.07.2018