
31
ഗാന്ധിജി ആദ്യമായി സത്യാഗ്രഹ സമരം നടത്തിയത് എന്തിന് എതിരെയായിരുന്നു? - ഏഷ്യാറ്റിക് രജിസ്‌ട്രേഷൻ ആക്ടിനെതിരെ 32
ഗാന്ധിജിയുടെ ആദ്യത്തെ ജയിൽവാസം ഏത് വർഷമാണ്? - 1908 33
ഗാന്ധിജിയെ ആദ്യമായി ജയിലിൽ അടച്ചത് എവിടെ വച്ചാണ്? - ജോഹന്നാസ് ബർഗ് 34
ഗാന്ധിജി ആദ്യമായി പുറത്തിറക്കിയ പുസ്തകം? - ഹിന്ദുസ്വരാജ് 35
ഏത് വർഷമാണ് ഹിന്ദുസ്വരാജ് പുറത്തിറങ്ങിയത്? - 1909 36
ഏത് ഭാഷയിലാണ് ഹിന്ദുസ്വരാജ് പുറത്തിറങ്ങിയത്? - ഗുജറാത്തി 37
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത് എന്നാണ്? - 1915 ജനുവരി 9 38
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത് എവിടെ? - ബോംബെ 39
എത്രവർഷമാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സേവനം ചെയ്തത്? - 21 വർഷം 40
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ തിയതി ഏന്തായാണ് ഭാരതസർക്കാർ ആചരിക്കുന്നത്? - പ്രവാസി ഭാരതീയ ദിവസ് 41
ഏത് വർഷം മുതലാണ് പ്രവാസി ഭാരതീയ ദിവസ് ആചരിക്കാൻ തുടങ്ങിയത്? - 2003 മുതൽ 42
ഗാന്ധിയൻ കാലഘട്ടം എന്നറിയപ്പെടുന്നത്? - 1919 മുതൽ 1947 വരെ 43
ഇന്ത്യയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ഒരു വർഷം രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചത് ആരാണ്? - ഗോപാലകൃഷ്ണ ഗോഖലെ 44
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്? - ഗോപാലകൃഷ്ണ ഗോഖലെ 45
ഗാന്ധിജി സത്യാഗ്രഹ ആശ്രമം സ്ഥാപിച്ചത് എവിടെയാണ്? - അഹമ്മദാബാദിലെ കൊച്ച്റാബിൽ 46
ഗാന്ധിജി സത്യാഗ്രഹ ആശ്രമം സ്ഥാപിച്ചത് ഏത് വർഷമാണ്? - 1915 47
അഹമ്മദാബാദിലെ കൊച്ച്റാബിൽ സ്ഥാപിച്ച സത്യാഗ്രഹ ആശ്രമം പിന്നീട് എങ്ങോട്ടാണ് മാറ്റിയത്?- സബർമതിയിലേക്ക് [സബർമതി ആശ്രമം എന്ന് പേര് മാറ്റി] 48
ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി പങ്കെടുത്ത പൊതുപരിപാടി ഏതാണ്? - ബനാറസ് ഹിന്ദു സർവകലാശാലയുടെ ഉദ്‌ഘാടന ചടങ്ങ് 49
ബനാറസ് ഹിന്ദു സർവകലാശാലയുടെ ഉദ്‌ഘാടന ചടങ്ങ് നടന്ന വർഷം ? - 1916 ഫെബ്രുവരി 50
നീലം കർഷകർക്ക് വേണ്ടി ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം ഏതായിരുന്നു? - ചമ്പാരൻ