ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Gandhi Quiz (ഗാന്ധി ക്വിസ്) Part 01

Mashhari
2
നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് വളരെയധികം പരിപാടികളോടെ നമ്മുടെ സ്കൂളുകളിൽ ആഘോഷിക്കാറുണ്ട്.അന്നേദിവസം പലതരത്തിലുള്ള പരിപാടികളും നമ്മൾ ഉൾകൊള്ളിക്കാറുമുണ്ട്. അതിൽ ഒന്നാണ് ക്വിസ് മത്സരം. ഗാന്ധിജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ താഴെ നൽകുന്നു ഉചിതമായവ ഉപയോഗിക്കാം...

ഗാന്ധിജിയുടെ ജനനം എന്ന്?
Answer :- 1869 ഒക്ടോബര്‍ 2-ന്

ഗാന്ധിജി ജനിച്ചത് എവിടെ?
Answer :- ഗുജറാത്തിലെ പോര്‍ബന്തറില്‍

ഗാന്ധിജിയുടെ  പിതാവിന്റെ പേര് എന്താണ് ?
Answer :- കരംചന്ദ് ഗാന്ധി

ഗാന്ധിജിയുടെ അമ്മയുടെ പേര് എന്താണ്?
Answer :- പുത്ത് ലീഭായ്

ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് / മുഴുവൻ പേര് എന്തായിരുന്നു?
Answer :- മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി

ഗാന്ധിജി വിവാഹം കഴിച്ചതാരെ?
Answer :- കസ്തൂർബായെ

ഗാന്ധിജി വിവാഹം കഴിച്ചത് എത്രമത്തെ വയസ്സിലാണ്?
Answer :- 1883-ല്‍ തന്റെ പതിനാലാം വയസ്സില്‍

ഗാന്ധിജി എത്ര തവണ കേരളത്തിലെ ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
Answer :- 1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി

ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
Answer :- സുബാഷ് ചന്ദ്രബോസ്

ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?
Answer :- രവീന്ദ്ര നാഥ ടാഗോര്‍

ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
Answer :- 1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)

ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
Answer :- ചമ്പാരന്‍ സമരം (ബീഹാര്‍)

ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?
Answer :- വിന്‍സ്റ്റന്‍ ചര്‍ച്ചില്‍

സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
Answer :- ഭഗവദ് ഗീത

“നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
Answer :- ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
Answer :- ഗോപാലകൃഷ്ണ ഗോഖലെ

ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?
Answer :- 1922-ല്‍ ജയില്‍ വാസത്തിനിടയില്‍

“എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?
Answer :- ഗുജറാത്തി

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
Answer :- “സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍

ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?
Answer :- ബര്‍ദോളി

ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
Answer :- ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?
Answer :- ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)

ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
Answer :- തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്

കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?
Answer :- ആഖാഘാന്‍ പാലസ്

നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
Answer :- ചൌരിചൌരാ സംഭവം

“ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- വാര്‍ദ്ധയില്‍

ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?
Answer :- ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)

തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?
Answer :- ഹിന്ദ് സ്വരാജ്

ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
Answer :- ജോഹന്നാസ് ബര്‍ഗില്‍
Tags:

Post a Comment

2Comments

Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !