ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

അക്ഷര ഗാനം

Mashhari
0
അമ്മ,അരിയും അടയും
അയ്യയ്യാ ഇത് എന്തു രസം
ആന,ആമ,ആമ്പൽ
ആഹാ...എന്തൊരു ചന്തമിത്?
ഇലയും ഇമയും ഇണയും
ഇകാരമായി ചൊല്ലീടാം
ഈച്ച,ഈണം,ഈദും
ഈകാരാന്ത പെരുമക്കാർ
ഉൺമ, ഉയരം,ഉണർവ്
ഉറച്ച വാക്കുകളോതീടാം
ഊമ,ഊണ്,ഊത്ത്
ഊ കാരക്കാർ പലരുണ്ടേ..
ഋതുവും ഋഷിയും ഋജുവും
ഋവിൻ ഉറ്റ തോഴന്മാർ
എലിയും എരുമയും എമുവും
എ കാരമോതും കൂട്ടക്കാർ
ഏണിയും ഏത്തപ്പഴവും
ഏ കാരത്തിൻ പ്രിയ തോഴർ
ഐവർ,ഐരാവതവും
ഐ യുടെ കൂടെ നിൽക്കുന്നോർ
ഒരുമ,ഒളിയും ഒലിയും
ഒ കാരത്തിൻ സോദരിമാർ
ഓണം,ഓട്ടം,ഓമന
ഓ എന്നക്ഷരമോതുന്നോർ
ഔചിത്യം,ഔദാര്യം
ഔ വർണ്ണത്തിൻ ചാരുതകൾ
അം അംബിക,അംബുജവദനം
അം കാരത്തിൻ ചേരുവകൾ
മുതൽ അം വരെയക്ഷരങ്ങൾ
നീട്ടിപ്പാടി രസിച്ചീടാം
അക്ഷരഗീതം അരുമയോടെ
ആവർത്തിച്ചു പഠിച്ചീടാം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !