ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

പരിസ്ഥിതി ദിന സന്ദേശ മുദ്രാവാക്യങ്ങൾ

Mashhari
മരമൊരു വരമെന്നോർക്കേണം 
മരമൊരു തണലാണെന്നോർക്കേണം 
മരമില്ലെങ്കിൽ മഴയില്ല 
മഴയില്ലെങ്കിൽ നാമില്ല 


വെള്ള ടാങ്കുകളാകും കുന്നിൻ 
പള്ളയിടിച്ചു നിരത്തരുതേ...
പള്ള നിറയ്ക്കും പാടത്തൊട്ടും 
വൻ കോട്ടകൾ നാം കെട്ടരുതേ.....

പച്ചക്കുടകൾ ചൂടിട്ടങ്ങനെ 
ഉച്ചി നിവർത്തി നീ നിന്നാട്ടേ.........
മെച്ചം മെച്ചം മരമേ നിന്നുടെ 
തണലിൽ സ്വച്ഛമിരുന്നോട്ടേ.....

മണ്ണിൻ ചോര ഞരമ്പുകളല്ലോ 
പുഴയും തോടും കാട്ടാറും 
മണ്ണിൻ വൃക്കകളാകും മണലും 
കണ്ണിൻ മണിപോൽ കാത്തീടാം............

കാടാണല്ലോ മഴയുടെ കൂട് 
കാടാണല്ലോ പുഴയുടെ വീട് 
കാടും മേടും വെട്ടിമുറിച്ചാൽ 
മഴയും പുഴയും കാണില്ല.....


പ്ലാസ്റ്റിക് നമ്മുടെ കൂട്ടാളി 
പ്ലാസ്റ്റിക് മണ്ണിൻ കൊലയാളി 
പ്ലാസ്റ്റിക് കിറ്റുകൾ മാറ്റിട്ടെങ്ങും 
തുണിസഞ്ചികളെ സ്നേഹിക്കാം....

വരിക നാടിൻ മക്കളേ 
മാമരങ്ങൾ നട്ടിടാൻ 
വരിക കേരള മക്കളേ 
ഹരിത കേരളം പണിയുവാൻ 

നാടൊട്ടുക്കും നട്ടുവളർത്താം 
നന്മകൾ പൂക്കും നാട്ടുമരങ്ങൾ 
കാടിനു വേണ്ടി കാവലു നിൽക്കാം 
കള്ളന്മാരുടെ കാലു മുറിക്കാം 

പൂവും പുഴയും പൂമ്പാറ്റകളും 
തരുവും ലതയും ചെറുപുല്ലും 
വണ്ടും പറവകൾ ചെറുജീവികളും 
ചേരും ജൈവോദ്യാനത്തിൽ 

വീടുകൾ തോറും വീഥികൾ തോറും 
മാലിന്യങ്ങൾ വിതറാതെ 
സംസ്കരിക്കാം നന്നായിട്ടവ 
ശുചിത്വ കേരളം നിർമ്മിക്കാൻ 

വെട്ടല്ലേ മക്കളേ മാമരങ്ങൾ 
വെട്ടല്ലേ മക്കളേ തൈമരങ്ങൾ 
നട്ടു വളർത്തുവിൻ നാട്ടിലെങ്ങും 
മുറ്റി വളരട്ടെ മാമരങ്ങൾ 

ശുദ്ധ വായൂ ശുദ്ധ ജലം 
ശുദ്ധാഹാരം കിട്ടീടാൻ 
ശ്രദ്ധയോടെ മാമരങ്ങൾ 
സംരക്ഷിക്കാം നമ്മുക്ക്.

അമൂല്യമാണെ മഴവെള്ളം 
അമുല്യമാണെ കുടിവെള്ളം 
മഴ കൊയ്ത്ത് നടത്തീട്ടെങ്ങും 
മഴ വെള്ളത്തെ സംഭരിക്കാം 

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !