കുട്ടികൾ ഏതു മാധ്യമത്തിൽ പഠിക്കണം?
പൊതുവിദ്യാഭ്യാസമേഖലയിൽ ഗുണപരമായി ഒട്ടേറെ നേട്ടങ്ങളും മുന്നേറ്റങ്ങളുമുണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മാധ്യമ പഠനം വർധിക്കുന്നു. മാധ്യമങ്ങൾ സ്വാശ്രയ സ്ഥാപനങ്ങളോടും അൺ-എയ്ഡഡ് സ്ഥാപനങ്ങളോടും കാണിച്ച അടുപ്പം ഇംഗ്ലീഷ് മാധ്യമത്തോടും പുലർത്തി.അതിന്റെ ദോഷങ്ങൾ ചൂണ്ടിക്കാണിക്കാതെ ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്നു വരുത്തിത്തീർത്തു. മനോരമ ചെയ്ത് മറ്റുള്ളവരും ഏറ്റുപിടിച്ചു.
പൊതുവിദ്യാഭ്യാസമേഖലയിൽ ഗുണപരമായി ഒട്ടേറെ നേട്ടങ്ങളും മുന്നേറ്റങ്ങളുമുണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മാധ്യമ പഠനം വർധിക്കുന്നു. മാധ്യമങ്ങൾ സ്വാശ്രയ സ്ഥാപനങ്ങളോടും അൺ-എയ്ഡഡ് സ്ഥാപനങ്ങളോടും കാണിച്ച അടുപ്പം ഇംഗ്ലീഷ് മാധ്യമത്തോടും പുലർത്തി.അതിന്റെ ദോഷങ്ങൾ ചൂണ്ടിക്കാണിക്കാതെ ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്നു വരുത്തിത്തീർത്തു. മനോരമ ചെയ്ത് മറ്റുള്ളവരും ഏറ്റുപിടിച്ചു.
മലയാള മാധ്യമം എന്തുകൊണ്ട്?
1- കേരളത്തിൽ എല്ലാ മതക്കാരും സംസാരിക്കുന്നത് മലയാളമാണ്. എന്നാൽ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികളുടെയും ഇസ്ലാം മതക്കാരുടെയും മാതൃഭാഷവേറെയാണ്. മതേതരത്വം എന്ന ഭരണഘടനാ മൂല്യം ഭാഷയിലൂടെയാണ് ഏറ്റവും ഫലപ്രദമായി ജനങ്ങളിലെത്തുന്നത്.പി.ഭാസ്കരന്റെ സിനിമാഗാനങ്ങൾ ഇക്കാര്യം ഉറപ്പിച്ച് പറയുന്നു. കായലരികത്ത്... പകലവനിന്ന് മറയുമ്പോ- - - - തുടങ്ങി ഒട്ടേറെ ഗാനങ്ങളിലൂടെ മാത്യഭാഷയുടെ മതേതര പാരമ്പര്യം ഭാസ്കരൻമാഷ് ഉയർത്തിപ്പിടിച്ചു.ഉറൂബിന്റെ (പി.സി.കുട്ടിക്കൃഷ്ണൻ) ഏറനാടൻ മാപ്പിള ഭാഷയുടെ സുന്ദരമായ ആവിഷ്കാരവും(ഉമ്മാച്ചു, മൗലവിയും
ചങ്ങാതിമാരും...) ഭാഷയിലൂടെ വളർന്ന മതേതര പാരമ്പര്യത്തിന്റെ ഉദാഹരണങ്ങളാണ്.
"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്."
കേരളീയർ ഏറ്റവുമധികം വായിക്കുകയും തങ്ങളുടെ മതേതര ബോധത്തിന്റെ ഭാഗമാക്കുകയും ചെയ്തഈ വരികൾ കുട്ടിഇംഗ്ലീഷിൽ പഠിച്ചാൽ സാമൂഹ്യ ശാസ്ത്രത്തിലെ മതേതരത്വം എന്ന ആശയം ഉറക്കുമോ? അതെ, മാത്യഭാഷാ ബോധന മാധ്യമം എന്ന പ്രശ്നം ഒരു വിദ്യാഭ്യാസപ്രശ്നം മാത്രമല്ല, രാഷ്ട്രീയ പ്രശ്നം കൂടിയാവുന്നു.
2-ഡയറ്റ് അടക്കമുള്ള ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയ പഠനത്തിൽ ,ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികളിൽ ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളോട് താൽപര്യം കുറവാണെന്ന് കണ്ടെത്തി.അവർ വിഷയത്തിന്റെ ഉള്ളടക്കം യാന്ത്രികമായി കാണാപ്പാഠം പഠിക്കുകയാണ്. വൈകാരികമായി ഉൾക്കൊണ്ട് പഠിക്കുന്നില്ല. നിത്യ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് പഠിക്കുന്നുമില്ല. 'ഇടവപ്പാതി' നൽകുന്ന വൈകാരികാനുഭവംSouth West mansoon നൽകുന്നില്ല. സഹ്യപർവതവും വെസ്റ്റേൺ ഗട്ട്സും ഒരേ അനുഭവമല്ല നൽകുന്നത്.
3- പഴയവീട്ടു സാധനങ്ങൾ ലിസ്റ്റു ചെയ്യാൻ സാമൂഹ്യ ശാസ്ത്രത്തിലെ പ്രവർത്തനം ചെയ്യുന്ന കുട്ടി ഉരൽ, ആട്ടുകല്ല് ---- തുടങ്ങിയവയുടെ ഇംഗ്ലീഷ് തേടുന്ന കാഴ്ച ദയനീയമല്ലേ? ചുറ്റുപാടുമുള്ള സസ്യങ്ങൾ, പുഴകൾ, വയലുകൾ ---- തുടങ്ങിയവയെക്കുറിച്ചെല്ലാം മലയാളത്തിൽ പഠിക്കുന്ന കുട്ടിയുടെ ശക്തി മറ്റുള്ളവർക്ക് ലഭിക്കുമോ?
4-ഉന്നത വിദ്യാഭ്യാസമേഖലയിൽ കുട്ടികൾ പിന്നിലാവുമെന്ന ആശങ്ക അസ്ഥാനത്താണ്.സേതുരാമൻ, ഐ.പി.എസ്.എഴുതിയ മലയാളത്തിന്റെ ഭാവി എന്ന പുസ്തകത്തിൽ(മാതൃഭൂമി ബുക്സ് ) ഈ ആശങ്കകൾക്ക് ഉദാഹരണ സഹിതം മറുപടിയുണ്ട്. മാത്യഭാഷാ ബോധന മാധ്യമത്തിലൂടെ കുട്ടികൾ മുന്നിലെത്തുകയാണ് ചെയ്യുന്നത്.
5- ഭാഷ ആശയ വിനിമയത്തിനുള്ള മാധ്യമം മാത്രമല്ല. വികാര വിനിമയത്തിനുള്ള ഉപാധി കൂടിയാണ്.ബോയ്, ആൺകുട്ടി, ചെറുക്കൻ തുടങ്ങിയ പദങ്ങളുടെ അർഥം ഒന്നുതന്നെ. പദാർഥം ഒന്നുതന്നെ.എന്നാൽ ബോയ് എന്നും ആൺകുട്ടി എന്നും പറയുമ്പോൾ ലഭിക്കാത്ത മറ്റൊരർഥം ചെറുക്കൻ എന്നുപറയുമ്പോൾ ലഭിക്കും. ഇതാണ് ഭാവാർഥം. സ്നേഹം, ത്യാഗം, സമത്വബോധം, മതേതരത്വം തുടങ്ങിയ മൂല്യങ്ങൾ മനസിൽ തട്ടണമെങ്കിൽ ഭാവാർഥമറിഞ്ഞ്, മാതൃഭാഷയിലൂടെ പഠിക്കണം. മനസിൽ തട്ടാതെ യാന്ത്രികമായി പഠിക്കുന്നവരിൽ മറവി കൂടും. തങ്ങളെ തങ്ങളാക്കിയവരാക്കാൻ സഹായിച്ചവരെ അവർ പെട്ടെന്നു മറക്കും.വൃദ്ധസദനങ്ങൾ പെരുകും...
6- ഇതുകൊണ്ടാണ് ടാഗോർ തനിക്ക് നെബേൽ സമ്മാനം കിട്ടിയ മുഴുവൻ തുകയും മാത്യഭാഷാ വിദ്യാഭ്യാസത്തിന് നൽകിയത്...ഗാന്ധിജി .. വിവേകാനന്ദൻ ... ദേശീയ വിദ്യാഭ്യാസ നിയമം .... എല്ലാം മാത്യഭാഷാ മാധ്യമത്തിന്റെ പ്രാധാന്യം ഉറപ്പിക്കുന്നത്.
7- ഹലോ ഇംഗ്ലീഷ് പോലുള്ള ഒട്ടേറെ പരിപാടികളിലൂടെ ഇംഗ്ലീഷ് പഠനം ഇന്ന് പൊതുവിദ്യാലയങ്ങളിൽ ശക്തമാവുന്നുമുണ്ട്.
മലിനവസ്ത്രം ധരിച്ച്
ഓടയിൽ നിന്നെണീറ്റ്
അരുതരുതു മക്കളേ
എന്നു കേഴുന്നൂ
ശരണഗതിയില്ലാതെ-
യമ്മ മലയാളം
ഹൃദയത്തിൽ നിന്നും
പിറന്ന മലയാളം. (അമ്മമലയാളം - കുരീപ്പുഴ)
*******************************
മനോഹരൻ മാഷ് Manoharan Karamthody വാട്സാപ്പിൽ എഴുതിയ കുറിപ്പ്