പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- അവലോകനയോഗം

Harikrishnan
0
*വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് വിളിച്ചു ചേർത്ത പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- അവലോകനയോഗം*
*മന്ത്രിയുടെ നിർദ്ദേശങ്ങൾ ചുരുക്കത്തിൽ: -*
*1.കടമ:*
രക്ഷിതാക്കളുടെ പ്രതീക്ഷ നിലനിർത്തണം.മക്കളെ ശരിയായ സ്കൂളിലാണ് വിട്ടതെന്ന്  അനുഭവത്തി ലൂടെ അവർക്ക് തോന്നണം .
അധ്യാപകർ പൂർണതയിലെത്താൻ ശ്രമിക്കണം .
അധ്യാപകരിൽ നിന്നും ആത്മാർത്ഥമായ പ്രവർത്തനം സമൂഹം പ്രതീക്ഷിക്കുന്നു.
*2.ദാർശനിക സങ്കൽപ്പം:*
പൊതുവിദ്യാഭ്യാസത്തെ നയിക്കുന്നത് ജനങ്ങളാണ്. അവരുടെ പ്രതീക്ഷയ്ക്കൊത്ത് അധ്യാപകർ ഉയരണം
*3. രീതിശാസ്ത്രം:*
വിദ്യാഭ്യാസം ശിശു കേന്ദ്രീകൃതമാകണം.
ഓരോ കുട്ടിയും ഓരോ യൂണിറ്റ് ആണ്.കുട്ടിയെ പൂർണ്ണമായും മനസ്സിലാക്കുക എന്നതാണ് അധ്യാപകൻറെ കടമ.
*4.പൂർണ്ണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം.*
കുട്ടിയെ അവൻ നേടിയ അറിവുകൾ വിശകലനം ചെയ്യാൻ അവസരം കൊടുക്കണം.നേടിയ അറിവുകൾ ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ കുട്ടിക്ക് സാധിക്കണം
*5. Library:*
School library,Class room library, എന്നിവ കൂടാതെ അധ്യാപകൻറെ കൈവശം Reference   ന് ആവശ്യമായ materials  ഉണ്ടായിരിക്കണം.
*6.അക്കദമിക മികവ്:*
ഓരോ കുട്ടിയും  അവൻ,ഏത് ക്ലാസ്സിൽ പഠിക്കുന്നുവോ ,ആ ക്ലാസ്സിൽ എന്തെല്ലാം വിവരങ്ങൾ നേടണമോ അതെല്ലാം നേടിയിരിക്കണം.
(November മാസം ഇതിൻറെ ഒരു  സർവേ നടക്കും.)
*7.അക്കാദമിക് മാസ്റ്റർ പ്ലാൻ:*
എല്ലാ സ്കൂളുകളിലും  മൂന്ന് മാസത്തിനുള്ളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കണം.
അഞ്ചു വർഷം കൊണ്ട് സ്കൂളിൽ നടത്താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തണം.
*8. വിഷൻ 100 :*
എല്ലാ മേഖലകളിലും 100 ശതമാനം perfection.
എല്ലാ കുട്ടികൾക്കും  English, Hindi ഭാഷകൾ സംസാരിക്കാൻ കഴിയണം.
*9. അധ്യാപകർക്ക് digital library ഉണ്ടായിരിക്കണം.*
*10. അധ്യാപകർ കംപ്യൂട്ടർ സാക്ഷരർ ആകണം.* ഇതിന് അവരെ സഹായിക്കാൻ DIET നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അധ്യാപകർക്ക് ഇവിടെ register ചെയ്ത് കംപ്യൂട്ടർ പഠിക്കാൻ  സൗകര്യം ഉണ്ടാക്കും.
*11.ജൈവ വൈവിധ്യ ഉദ്യാനം:*
പ്രകൃതിയിലേക്ക് കുട്ടികളെ അടുപ്പിക്കാൻ സ്കൂളിൽ ജൈവ വൈവിധ്യ ഉദ്യാനം ഉണ്ടായിരിക്കണം.
*12.Talent Lab:*
സ്കൂൾ മുഴുവൻ talent lab. ആണ്.കുട്ടിയുടെ കഴിവ് മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുകയാണ് ഇതിൻറെ ലക്ഷ്യം.
*13.ഓട്ടിസം പാർക്ക്:*
പാർശ്വവൽക്കരിക്കപ്പെടാത്ത ഒരു ജനതയെ സൃഷ്ടിക്കുകയാണ് ഇതിൻറെ ലക്ഷ്യം.
14.കുട്ടി ആഗ്രഹിക്കുന്നത് നിഷ്കളങ്ക സ്നേഹമാണ്.
15.കുട്ടിയുടെ സ്വതന്ത്രമായ മനസ്സിലേ അവൻറെ എല്ലാ കഴിവുകളും പുറത്ത് വരൂ
(ഈ സന്ദേശം എല്ലാ അധ്യാപകരിലും എത്തുംവരെ ഷെയർ ചെയ്യുക)

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !