അല്പം ചിന്ത

Mash
0
ജലം
* * *
മഴയായ് പെയ്ത്
പുഴയായ് ഒഴുകി
കടലായ് മാറി
കുപ്പിയിലേറി
വിലയേറിയവനായി...

വടംവലി
* * * * * *
പിന്നോട്ട് വച്ച
ചുവടുകളും ,
വിജയം നൽകാറുണ്ട്...

കോഴി
* * * *
ചിരിച്ചു കൊണ്ട് വന്ന
വിരുന്നുകാരൻ ,
തിരിച്ച് പോയതെന്റെ
ജീവനും കൊണ്ടാണ്...

ഭണ്ഡാരം
* * * * * *
അടുത്ത ജന്മത്തിലൊരു
ഭണ്ഡാരമാവണം...
വായും പൊളിച്ചിരുന്ന്
വയറു നിറയ്ക്കാൻ..

തപാൽ പെട്ടി
** ** ** ** **
വയറു കീറി പുറത്തെടുത്ത കുഞ്ഞുങ്ങൾ
പല വഴിക്ക് പോയെങ്കിലും ,
പ്രസവം നിർത്തില്ലെന്ന്
തപാൽ പെട്ടി..

കുരുമുളക്
* * * * * * *
വെയിൽ കൊണ്ട്
കറുക്കേണ്ടി വന്നു ,
വിലയറിയാൻ...

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !