കുടയ്ക്ക് കാല് ഒന്നാണേ
ഒന്നും ഒന്നും രണ്ടാണേ
ആനയ്ക്ക് കൊമ്പുകൾ രണ്ടാണേ
രണ്ടും ഒന്നും മൂന്നാണേ
തേങ്ങയ്ക്ക് കണ്ണുകൾ മൂന്നാണേ
മൂന്നും ഒന്നും നാലാണേ
മേശയ്ക്കു കാലുകൾ നാലാണേ
നാലും ഒന്നും അഞ്ചാണേ
ഒരുകൈ വിരലുകൾ അഞ്ചാണേ
അഞ്ചും ഒന്നും ആറാണേ
ഉറുമ്പിനു കാലുകൾ ആറാണേ
ആറും ഒന്നും ഏഴാണേ
മഴവിൽ നിറങ്ങൾ ഏഴാണേ
ഏഴും ഒന്നും എട്ടാണേ
ചിലന്തിക്കു കാലുകൾ എട്ടാണേ
എട്ടും ഒന്നും ഒമ്പതാണേ
ഒരക്ക സംഖ്യകൾ ഒമ്പതാണേ
ഒമ്പതും ഒന്നും പത്താണേ
ഞണ്ടിനു കാലുകൾ പത്താണേ.