
കഥകൾ, സംഭവങ്ങൾ എന്നിവ തന്റേതായ ഭാഷയിൽ അവതരിപ്പിക്കുന്നു.
വായിച്ച് വായനാസാമഗ്രികളിലെ ആശയം പറയുന്നു.
ഉച്ചാരണശുദ്ധിയോടെ വായിക്കുന്നു.
സ്വന്തം ആശയങ്ങൾ വാക്യഘടന പാലിച്ച് ലഘുവാക്യങ്ങളിൽ എഴുതുന്നു.
പൂർണവിരാമം, ചോദ്യചിഹ്നം, അങ്കുശം തുടങ്ങിയവയ്ക്ക് രചനയിൽ ഉള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് ഉപയോഗിക്കുന്നു.
ലഘു കടങ്കഥകൾക്ക് ഉത്തരം നൽകുകയും ലളിതമായ കടങ്കഥകൾ രൂപീകരിച്ച് ചോദിക്കുകയും ചെയ്യുന്നു.
താളം ഉൾക്കൊണ്ട് വരികൾ കൂട്ടിച്ചേർത്ത് പാടുന്നു.
പരിസര പഠനം സസ്യങ്ങളുടെ പ്രയോജനങ്ങൾ തിരിച്ചറിയുന്നു.
പ്രത്യേകതകൾക്കനുസരിച്ച് സസ്യങ്ങളെ വർഗ്ഗീകരിക്കുന്നു.
ഇലകൾ കൊണ്ട് വ്യത്യസ്തങ്ങളായ വസ്തുക്കൾ നിർമ്മിക്കുന്നു.
മണ്ണിലും ജലത്തിലും വളരുന്ന സസ്യങ്ങളെ തിരിച്ചറിയുന്നു.