
Take care to prevent bleeding and germs from entering the wound.
Provide medical assistance immediately.
അപകടത്തിൽ പെടുമ്പോൾ ചിലപ്പോൾ അസ്ഥിക്ക് പൊട്ടലുണ്ടാകുന്നു. എന്നാൽ ചുറ്റുമുള്ള ശരീരഭാഗങ്ങൾക്ക് മുറിവുണ്ടാകുന്നില്ല. ചില സന്ദർഭങ്ങളിൽ ഒടിഞ്ഞ അസ്ഥി മാംസത്തിൽ തുളച്ചുകയറി പുറത്തുവരാറുണ്ട്.
ഈ അവസരത്തിൽ രക്തപ്രവാഹം തടയാനും മുറിവിലേയ്ക്ക് രോഗാണുക്കൾ പ്രവേശിക്കാതിരിക്കാനും ശ്രദ്ധിക്കണം.
എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കാൻ ശ്രമിക്കുകയും വേണം.

എല്ലൊടിഞ്ഞ ഭാഗം കെട്ടുമ്പോൾ ഒടിഞ്ഞ ഭാഗത്തിനു മുകളിലും താഴെയുമായി സന്ധികൾ അനങ്ങാതിരിക്കാനാണ് സ്പ്ലിന്റ് ഉപയോഗിക്കുന്നത്. സാധാരണ സ്‌കെയിൽ, കനം കുറഞ്ഞ മരക്കഷണം, കാർഡ് ബോർഡ് തുടങ്ങിയവ നമ്മുക്ക് ഈ ആവശ്യത്തിനായി ഉപയോഗിക്കാം.