ഉളുക്ക് | Sprain

Mash
0
കളിക്കുമ്പോഴോ പടികൾ ഇറങ്ങുമ്പോഴോ സംഭവിക്കുന്ന ഒരു അപകടമാണ് ഉളുക്ക്. വീഴുകയോ കടുപ്പമുള്ള വസ്തുക്കളിൽ തട്ടുകയോ കൈകാലുകൾ ശരിയായ രീതിയിലല്ലാതെ തിരിക്കുകയോ ചെയ്യുന്നത് മൂലമാണ് ഉളുക്ക് ഉണ്ടാകുന്നത്. കാൽമുട്ട്, കണങ്കാൽ, മണിബന്ധം എന്നീ ഭാഗങ്ങളിലാണ് സാധാരണയായി ഉളുക്ക് ഉണ്ടാവുന്നത്. നീർവീക്കം, വേദന, ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥ , ഭാരം അനുഭവപ്പെടൽ എന്നിവയാണ് ഉളുക്കിന്റെ പ്രധാന ലക്ഷണങ്ങൾ. ഉളുക്ക് പറ്റിയാൽ എന്താണ് ചെയ്യേണ്ടത് എന്ന് മനസിലാക്കാം
ഉളുക്കിയ ഭാഗം അനക്കാതെ ഉയർത്തി വയ്‌ക്കുക.
വേദന കുറയാൻ ഐസ് പാക്ക് വയ്‌ക്കുക.
ഐസ് പാക്ക് :- ഒരു പ്ലാസ്റ്റിക് കൂടിൽ ഐസ് ഇട്ട ശേഷം വെള്ളം ചേർത്ത് അതിന് മുകളിൽ വൃത്തിയുള്ള തുണി പൊതിഞ്ഞാൽ അത് ഐസ് പാക്കായി ഉപയോഗിക്കാം.
ഉളുക്ക് പറ്റിയാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ
ഉളുക്ക് പറ്റിയ ഭാഗം ചലിപ്പിക്കരുത്.
കാലിൽ ഉളുക്ക് പറ്റിയാൽ കഴിവതും നടക്കരുത്.
ഉളുക്ക് പറ്റിയ ഭാഗത്ത് ചൂടുവെള്ളം ഒഴിക്കുകയോ ചൂടുള്ള എണ്ണ പുരട്ടുകയോ ചെയ്യരുത്. അങ്ങനെ ചെയ്‌താൽ നീർവീക്കവും വേദനയും കൂടാൻ സാധ്യതയുണ്ട്.
A sprain is an accident that occurs while playing or going down stairs. Learn what to do if you get a sprain
Hold the sprained part high without moving.
Place an icepack to reduce pain.
Icepack :- A plastic cover with ice pieces and water wrapped by a clean piece of cloth can be used as an icepack.
First aid for sprain
Do not move the sprained part.
Don't walk at all if you have a sprained leg.
Do not pour hot water or apply hot oil on the sprain. Doing so may increase swelling and pain.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !