ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

In the old days | പഴയ കാലത്ത്

Mashhari
0
പഴയ കഥകൾ കേട്ടിരിക്കാൻ അനുവിന് വളരെ ഇഷ്ടമാണ്. അത്താഴത്തിനുശേഷം പതിവുപോലെ അന്നു മുത്തശ്ശി പറഞ്ഞു തുടങ്ങി...

“മോനേ, പണ്ട് നമ്മുടെ ഗ്രാമം ഇങ്ങനെയൊന്നുമായിരുന്നില്ല. ഓലമേഞ്ഞ്, ചാണകം മെഴുകിയ വീടുകൾ, മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചം മാത്രമുള്ള രാത്രികൾ. ഉരലും ഉറിയും മൺകലവും മൺചട്ടിയുമൊക്കെയുള്ള അടുക്കള, സ്കൂളിൽ പോകുന്നവരാകട്ടെ, തീരെ കുറവും... അതെങ്ങനെയാ? ഒരുപാട് ദൂരം നടന്ന് നടന്ന് കുഞ്ഞുങ്ങൾ മടുക്കും. സാധനങ്ങൾ കൊണ്ടുപോകുന്നവരുടെ കാര്യമാണ് അതിലും കഷ്ടം. റോഡുകളൊന്നുമില്ലാത്ത ആ കാലത്ത് ഇടവഴികളിലൂടെ തലച്ചുമടായി അവരങ്ങനെ നടന്നുനീങ്ങും. ഒരൽപ്പം ആശ്വാസം വഴിയരികിലെ ചുമടുതാങ്ങിയാണ്.....

ഇന്നു നമ്മുടെ ഗ്രാമത്തിനെന്തു മാറ്റമാണ്!
മുത്തശ്ശി പറഞ്ഞ ഈ നാടിന്റെ കഥ കേട്ടല്ലോ. നിങ്ങളുടെ നാടിന്റെ പേരെന്താണ്?
നിങ്ങളുടെ നാടിനുമുണ്ടാകുമല്ലോ ഇങ്ങനെയൊരു ചരിത്രം?
അത് എങ്ങനെ അറിയും?
ആരോടൊക്കെ അന്വേഷിക്കും?
മുത്തശ്ശിയോടോ മുതിർന്നവരോടോ ചോദിച്ച് അറിയാമല്ലോ.
എന്തൊക്കെ ചോദിക്കും?
# അന്നത്തെ കൃഷി
# തൊഴിലുകൾ
# ഭക്ഷണം
# വീട്ടുപകരണങ്ങൾ
# ആരാധനാലയങ്ങൾ
# ആഘോഷങ്ങൾ
# പൊതുസ്ഥാപനങ്ങൾ
# യാത്രാസൗകര്യങ്ങൾ
# വസ്‌ത്രധാരണരീതി
ഓരോ നാടിനും അതിന്റേതായ ചരിത്രമുണ്ട്.
മുതിർന്നവരോട് ചോദിക്കാൻ ചില ചോദ്യങ്ങൾ
1. അന്നത്തെ കാലത്തെ പ്രധാന കൃഷികൾ ഏതൊക്കെയായിരുന്നു?
2. എങ്ങനെയാണ് അന്ന് കൃഷിയിടങ്ങൾ ഒരുക്കിയിരുന്നത്?
3. അന്നത്തെ കാലത്തെ ആൾക്കാരുടെ പ്രധാന തൊഴിൽ എന്തായിരുന്നു?
4. ഭക്ഷണമായി എന്തൊക്കെയാണ് കഴിച്ചിരുന്നത്?
5. എങ്ങനെയാണ് ഭക്ഷണം പാചകം ചെയ്‌തിരുന്നത്‌?
6. എന്തൊക്കെ ഉപകരണങ്ങളാണ് അടുക്കളയിൽ ഉപയോഗിച്ചിരുന്നത്?
7. അന്നത്തെക്കാലത്ത് ആരെയൊക്കെയാണ് നാം ആരാധിച്ചിരുന്നത്?
8. എന്തെല്ലാം ആഘോഷങ്ങളാണ് അന്ന് ഉണ്ടായിരുന്നത്?
9. അന്നത്തെ കാലത്തെ പൊതുസ്ഥാപനങ്ങൾ ഏതൊക്കെയായിരുന്നു?
10. അന്നത്തെ കാലത്തെ വസ്‌ത്രങ്ങൾ എങ്ങനെയുള്ളതായിരുന്നു?
11. ഇങ്ങനെയുള്ള വാഹനങ്ങളായിരുന്നു അന്ന് ഉപയോഗിച്ചിരുന്നത്?
12. യാത്രകൾക്ക് പ്രധാനമായും സ്വീകരിച്ചിരുന്ന മാർഗം ഏതാണ്?
Anu loves listening to stories of the past. As usual, after supper, grandmother began telling one...

“Son, our land was not like this in the past. Houses with thatched roofs and dung flooring. Nights lit dimly with kerosene lanterns. Kitchens with the ural, uri, earthern pots and vessels. Very few who went to school... What else could they do? The children become fed up walking a long distance. More miserable was the plight of the people carrying loads. As there were no proper roads they had to walk along longer paths with heavy loads on their heads. The ‘loadrests’ on the side of their way was indeed a single relief..."

How different is our village today!
Did you listen to grandmother’s story of the land?
What is the name of your land? Won’t your land also have a history like this?
How can we know it?
Whom will you enquire to?
You can ask your grandmother or elders.
What all will you ask them?

# The agriculture of the time.
# Occupations.
# Food.
# Home appliances.
# Places of worship.
# Festivals.
# Public institutions.
# Transportation
# Dress
Some Questions to Ask Adults
1. What were the main crops of those days?
2. How were the farms prepared then?
3. What was the main occupation of the people of that time?
4. What was eaten as food?
5. How was the food cooked?
6. What appliances were used in the kitchen?
7. Who did we worship in those days?
8. What celebrations were there that day?
9. What were the public institutions of those days?
10. What were the clothes of those days ?
11. What kind of vehicles were used those days?
12. Which was the main mode of travel?
Every land has a history of its own. While you tried to know about your land.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !