1
മുഖം :- ആനനം, ആസ്യം, വദനം
2
നിലാവ് :- ചന്ദ്രിക, കൗമുദി, ജ്യോത്സ്ന, ചന്ദ്രഹാസം, ചന്ദ്രകാന്തി
3
പുഞ്ചിരി :- മന്ദഹാസം, സ്മിതം
4
കൈ :- ഭുജം, ബാഹു, കരം, ഹസ്‌തം, പാണി
5
അമ്മ :- മാതാവ്, തായ, ജനനി
6
പാൽ :- ക്ഷീരം , പയസ്
7
കാക്ക :- ബലിഭുക്കു്, വായസം, കാകൻ , കരടം
8
ചന്ദ്രൻ :- തിങ്കൾ, ഇന്ദു, സോമൻ, നിശാപതി, കലാനിധി
9
കള്ളൻ :- ചോരൻ, തസ്കരൻ, മോഷ്ടാവ് , മോഷകൻ
10
മഴ :- മാരി, വർഷം, വൃഷ്ടി
11
മനം :- മനസ്സ്, ചിത്തം, മാനസം
12
സാഗരം :- സമുദ്രം, ആഴി, പാരാവാരം, ഉദധി
13
സന്തോഷം :- ആനന്ദം, മോദം
14
മഞ്ഞ് :- ഹിമം, തുഷാരം
15
പൂവ് :- പുഷ്പം, സുമം, മലർ
16
മുറ്റം :- അങ്കണം, ചത്വരം
17
വള്ളി :- വല്ലി, ലത , വല്ലരി, വ്രതതി
18
മേഘം :- ജലദം, മുകിൽ, നീരദം
19
പക്ഷി :- ഖഗം, പതംഗം, പറവ, ശുകം
20
കാട് :- കാനനം, അടവി, വിപിനം, ആരണ്യം, വനം
21
വൃക്ഷം :- ശാഖി, വിടപി, മരം
22
പൂവ് :- പുഷ്പം, സുമം, മലർ, കുസുമം, അലർ
23
താമര :- അംബുജം, പങ്കജം,നീരജം
24
ഭൂമി :- ധര, ധരിത്രി, ഭൂവനം, ധരണി, പാര്, ജഗത്ത്
25
ആകാശം :- അംബരം, ഗഗനം, വാനം, വീണ്ണ്, നഭസ്സ്
26
ആന :- ഗജം, കരി, കളഭം
27
കുട്ടി :- പൈതൽ, ശിശു, പോതം
28
സ്‌നേഹം :- മൈത്രി, ഇഷ്ടം, പ്രണയം
29
കണ്ണ് :- അക്ഷി, നയനം, നേത്രം, മിഴി, ലോചനം
30
മനുഷ്യൻ :- നരൻ, മർത്യൻ, മനുജൻ
31
സ്വരം :- ശബ്ദം, നാദം, ഒച്ച
32
കൊമ്പ് :- ശാഖ, ശിഖിരം
33
ഇല :- ദളം, പർണം, പത്രം
34
ശോഭ :- ഭംഗി, അഴക്
35
തേൻ :- മധു, മരന്ദം, മകരന്ദം
36
വണ്ട് :- അളി, ഭ്രമരം
37
പഴം :- കനി, ഫലം
38
തീ :- അഗ്നി, അനലൻ, വഹ്നി
39
തോണി :- നൗക, വഞ്ചി, തരണി
40
തരംഗം :- അല, ഓളം, തിര
41
ചന്തം :- അഴക്, ഭംഗി
42
മനോഹരം :- സുന്ദരം, ശോഭനം, ചേതോഹരം