ഇല്ലിക്കാട്ടിൽ മഞ്ഞ് സ്ഥിര താമസക്കാരനെപ്പോലെ നിറഞ്ഞു നിൽക്കുന്നു എന്ന് അർഥം. വയനാടൻ മലനിരകളിൽ എല്ലായിപ്പോഴും മഞ്ഞ് നിറഞ്ഞു നിൽക്കുന്നത് സ്ഥിരം കാഴ്ചയാണ്. അവിടെയുള്ള കാലാവസ്ഥയെക്കുറിച്ചുള്ള സൂചനകളാണ് ഈ വരികളിൽ സൂചിപ്പിക്കുന്നത്.
കുനിഞ്ഞുനിൽക്കുന്ന ഇല്ലിക്കൂട്ടം
തോടിന്റെ കരയിലെ അരിപ്പൂക്കാട്ടിലെ ഇല്ലിക്കൂട്ടങ്ങളാണ് കുനിഞ്ഞു നിൽക്കുന്നത്. എന്തോ ഒരു ദുരന്തം അവിടെ സംഭവിക്കാൻ പോകുന്നു എന്ന സൂചന നൽകുന്നു. പ്രകൃതിയെ സസ്യജന്തു ജാലങ്ങൾ മനുഷ്യരെപ്പോലെയും പെരുമാറുന്നു എന്നും ഈ വരികളിൽ സൂചന ഉണ്ട്.
മുള്ള്, മുരട്, മൂർഖൻ പാമ്പ്
കാടിന്റെ വന്യത വ്യക്തമാകുന്നുന്നതിനാണ് ഈ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. കാറ്റിൽ നാനാവിധത്തിലുള്ള ജീവജാലങ്ങളും സസ്യങ്ങളും ഉണ്ടെന്ന് സൂചനയും ഈ പ്രയോഗത്തിലൂടെ വ്യക്തമാക്കുന്നു.
അസ്തമയ സൂര്യൻ ചെമ്പട്ട് ചുറ്റും പുതച്ചു
മൃതശരീരത്തിൽ ആദരവ് പ്രകടിപ്പിക്കാനായി ചെമ്പട്ട് പുതപ്പിക്കാറുണ്ട്. അതുപോലെ ആചാര്യമര്യാദയോടെ പഴശ്ശിയുടെ മൃതദേഹം സംസ്കരിച്ചപ്പോൾ പ്രകൃതിപോലും ആദരവ് പ്രകടിപ്പിക്കുന്നു എന്നതാണ് ഈ പ്രയോഗത്തിലൂടെ നൽകുന്ന സൂചന. കാട് മുഴുവൻ സൂര്യന്റെ ചുവന്ന കിരണങ്ങളാൽ മൂടി എന്ന സൂചനയും നൽകുന്നു.
സന്ധ്യയുടെ കവിളിൽ മഞ്ഞുതുള്ളികൾ ഇറ്റുവീണു
പഴശ്ശിയുടെ സംസ്കാരം നടന്ന സമയത്ത് പ്രകൃതിയിൽ ഉണ്ടായ മാറ്റമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ധീരദേശാഭിമാനിയായ പഴശ്ശിയുടെ വേർപാടിൽ പ്രിയങ്കരനായ ഒരാൾ നഷ്ടപ്പടുമ്പോൾ ഒരുവന് ഉണ്ടാകുന്ന സങ്കടക്കരച്ചിൽ പോലെ പ്രകൃതിയും അതീവ ദുഃഖത്താൽ കരയുന്നു എന്നാണ് ഈ പ്രയോഗത്തിലൂടെ നൽകുന്ന സൂചന.ആ കരച്ചിലാണ് മഞ്ഞുതുള്ളികളാകുന്ന കണ്ണുനീരായി സന്ധ്യയുടെ കവിളിലൂടെ ഇറ്റുവീണത്.