ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

LSS Model Examination - 230 (MATHS)

Mashhari
0
Kerala LPSA Helper തയ്യാറാക്കിയ എൽ.എസ്.എസ് പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ക്വിസ് രീതിയിൽ ചെയ്തപ്പോൾ ചിലവായനക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നു എന്നറിയാൻ കഴിഞ്ഞു. ആയതിനാൽ ഇന്ന് മുതൽ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. ഈ പോസ്റ്റിന്റെ അവസാനം ഉത്തരങ്ങൾ കൊടുത്തിരിക്കുന്നു. പ്രിയപ്പെട്ട കുട്ടികളെ നിങ്ങൾ ചോദ്യം വായിച്ചു ഉത്തരങ്ങൾ എഴുതിയ ശേഷം മാത്രം ഉത്തരങ്ങളുമായി ഒത്തുനോക്കി മാർക്ക് [ഓരോ ചോദ്യത്തിനും ഒരു മാർക്ക്] നോക്കാവുന്നതാണ്.
ചെയ്തു പരീശീലിച്ചു നോക്കൂ.... LSS Examination Special Page Vist Now! LSS WhatsApp Groups
1
ഒന്നാം തീയതി തിങ്കളാഴ്ച ആണെങ്കിൽ 28-ആം തീയതി ഏത് ദിവസമായിരിക്കും? [If 1st is Monday then 28th will be on which day?]
A] ഞായർ [Sunday]
B] തിങ്കൾ [Monday]
C] ശനി [Saturday]
D] വെള്ളി [Friday]
2
2024 ഫെബ്രുവരി 1 വ്യാഴാഴ്ചയാണ്. 2024 ഫെബ്രുവരി 29 ഏതാഴ്ചയായിരിക്കും? [February 1, 2024 is Thursday. In which week will February 29, 2024 be?]
A] ഞായർ [Sunday]
B] തിങ്കൾ [Monday]
C] വ്യാഴം [Thursday]
D] വെള്ളി [Friday]
3
2023 ജനുവരി 1 ഞായറാഴ്ചയാണ്. അതേ വർഷം ഡിസംബർ 31 ഏത് ആഴ്ച ആയിരിക്കും? [January 1, 2023 is Sunday. In which week will December 31st be in the same year?]
A] ഞായർ [Sunday]
B] തിങ്കൾ [Monday]
C] ശനി [Saturday]
D] വെള്ളി [Friday]
4
ഓഗസ്റ്റ് 1 ശനിയാഴ്ചയും 31 തിങ്കളാഴ്ചയും ആണെങ്കിൽ ആ മാസം എത്ര ഞായറാഴ്ചകൾ ഉണ്ടായിരിക്കും? [If August 1 is Saturday and 31 is Monday, how many Sundays are there in that month?]
A] 5
B] 4
C] 6
D] 7
5
2020 ജനുവരി 1 ബുധനാഴ്ചയാണ്. അതേ വർഷം ഡിസംബർ 31 ഏത് ആഴ്ച ആയിരിക്കും? [January 1, 2020 is Wednesday. In which week will December 31st be in the same year?]
A] ഞായർ [Sunday]
B] ശനി [Saturday]
C] വ്യാഴം [Thursday]
D] ബുധൻ [Wednesday]
6
ഒരു അധിവർഷത്തിൽ ആകെ ദിവസങ്ങളുടെ എണ്ണം? [Total number of days in a leap year?]
A] 365
B] 364
C] 366
D] 350
7
2020 ജനുവരി 1 ബുധനാഴ്ചയാണ്. 2021 ജനുവരി 1 ഏതാഴ്ചയാണ്? [January 1, 2020 is Wednesday. In which week is January 1, 2021?]
A] ശനി [Saturday]
B] വെള്ളി [Friday]
C] വ്യാഴം [Thursday]
D] ബുധൻ [Wednesday]
8
31 ദിവസങ്ങൾ വീതമുള്ള മാസങ്ങളുടെ എണ്ണം എത്ര? [How many months have 31 days each?]
A] 7
B] 6
C] 5
D] 8
9
അധിവർഷത്തിൽ ഫെബ്രുവരി മാസത്തിന് എത്ര ദിവസങ്ങൾ ആണ് ഉണ്ടാവുക? [How many days are there in the month of February in a leap year?]
A] 27
B] 28
C] 30
D] 29
10
മെയ് മാസം ഒന്നാം തീയതി ബുധനാഴ്ചയാണ്. ആ മാസത്തിൽ എത്ര വെള്ളിയാഴ്ചകൾ ഉണ്ടാവും? [The first day of May is Wednesday. How many Fridays are there in that month?]
A] 5
B] 4
C] 6
D] 7

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !