ഈ പോസ്റ്റിന്റെ അവസാനം ഉത്തരങ്ങൾ കൊടുത്തിരിക്കുന്നു. പ്രിയപ്പെട്ട കുട്ടികളെ നിങ്ങൾ ചോദ്യം വായിച്ചു ഉത്തരങ്ങൾ എഴുതിയ ശേഷം മാത്രം ഉത്തരങ്ങളുമായി ഒത്തുനോക്കി മാർക്ക് [ഓരോ ചോദ്യത്തിനും ഒരു മാർക്ക്] നോക്കാവുന്നതാണ്.
ചെയ്തു പരീശീലിച്ചു നോക്കൂ.... LSS WhatsApp Groups
1
കൊണ്ടൽ എന്ന വാക്കിന്റെ അർത്ഥമെന്താണ്? A] ദുഃഖം
B] സ്നേഹം
C] മുടി
D] മേഘം
2
2021-ലെ ഓടക്കുഴൽ അവാർഡ് നേടിയ കൃതി ഏതാണ്? A] മായാമനുഷ്യർ
B] ബുധിനി
C] ഓരോ ജീവനും വിലപ്പെട്ടതാണ്
D] ചന്ദ്രനോടൊപ്പം
3
1873-ൽ കായിക്കരയിൽ ജനിച്ചു. മഹാകാവ്യമെഴുതാതെ മഹാകവിയായി. ലീല, പുഷ്പവാടി, വീണപൂവ് തുടങ്ങിയ കൃതികൾ രചിച്ചു. സാഹിത്യകാരൻ ആരാണ്? A] വള്ളത്തോൾ
B] കുമാരനാശാൻ
C] ഉള്ളൂർ
D] മഹാകവി കുട്ടമ്മത്ത്
4
താഴെക്കൊടുത്തിരിക്കുന്ന പദം ചേർത്തെഴുതുക - മഞ്ഞ+കുപ്പായം A] മഞ്ഞകുപ്പായം
B] മഞ്ഞാകുപ്പായം
C] മഞ്ഞക്കുപ്പായം
D] മഞ്ഞകുപായം
5
താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ അക്ഷരമാലാ ക്രമത്തിൽ എഴുതുക. കാകൻ, പത്തായം, എലി, വർഷം, നിലാവ്
A] എലി, നിലാവ്, പത്തായം, കാകൻ , വർഷം
B] എലി, പത്തായം, നിലാവ്, കാകൻ , വർഷം
C] എലി, കാകൻ ,പത്തായം, നിലാവ്, വർഷം
D] എലി, കാകൻ , നിലാവ്, പത്തായം, വർഷം
6
താഴെ തന്നിരിക്കുന്ന കവിത ശ്രദ്ധാപൂർവ്വം വായിച്ചു 7, 8, 9 എന്നീ ചോദ്യങ്ങളുടെ ഉത്തരം എഴുതുക. തേൻമാവ്
വിത്തിനകത്തൊളിച്ചീ ഞാൻ
വിരിമാറത്തുറങ്ങവേ,
എല്ലാർക്കുമമ്മയാം ഭൂമി-
യെന്നെ രക്ഷിച്ചിതാർദ്രയായ്.
വെയിലാലന്നെ നിക്കേകീ
വേണ്ട ചൂടു ദിവാകരൻ;
കാലക്കേടേതുമേലാതെ
കഴിഞ്ഞു ചില നാളുകൾ.
വേനൽക്കാലം കഴിഞ്ഞാർത്തു
വേഗമെത്തിയ കാർമുകിൽ
വിട്ട നീർത്തുള്ളി വന്നെന്നെ
വിളിച്ചൂ മധുരസ്വരം :
"പൂഴിപ്പുതപ്പുടൻ മാറ്റി-
പ്പുറപ്പെടുക സോദരാ,
വളിക്കു കാത്തു നിൽക്കുന്നൂ
വെളിച്ച,മെഴുന്നേൽക്കുക!
- ജി.ശങ്കരക്കുറുപ്പ്
7
സൂര്യൻ എന്നർത്ഥം വരുന്ന വാക്ക് ഈ കവിതയിൽ നിന്ന് കണ്ടെത്തുക. 8
വിത്തിനെ വിളിച്ചുണർത്തിയത് ആരാണ്? 9
ഈ കവിതയ്‌ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.