* മത്സരബുദ്ധി ഉണർത്തുന്നതും താല്പര്യം ജനിപ്പിക്കുന്നതുമായ കളികൾ, സംഘ പ്രവർത്തനം, എന്നിവയിലൂടെ ഗണിതപഠനം ആയാസ കരവും ആകർഷകവുമാക്കുക.
* നിത്യജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ഗണിതപഠന പ്രക്രിയകൾ ഒരുക്കുന്നു.
*മൂർത്ത വസ്തുക്കളിലൂടെ ഗണിത പഠനാനുഭവങ്ങൾ ആസൂത്രണം ചെയ്ത്, കുട്ടികളുടെ യുക്തിചിന്തയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുക.
* കുട്ടികളുടപഠന വിടവ് നികത്താൻ ഉതകുന്ന ശിശു സൗഹൃദ ക്ലാസ് മുറികൾ ഒരുക്കുക.
* പഠനോപകരണങ്ങൾ, മൂർത്ത വസ്തുക്കൾ, ചിത്രങ്ങൾ, എന്നിവ ഒരുക്കി രക്ഷിതാക്കളുടെ കൈത്താങ്ങ് പഠന പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുക.
* ഗണിതാശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ പസിലുകൾ, പാട്ടുകൾ, പാറ്റേണുകൾ, കഥകൾ, കുസൃതികണക്കുകൾ ഇവ ഉപയോഗപ്പെടുത്തുക.
* ഭിന്ന തലത്തിലുള്ള കുട്ടികളുടെ ഗണിത നിലവാരം അറിഞ്ഞ്, അനുയോജ്യമായ പoന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
* വൈവിധ്യമാർന്ന പഠന തന്ത്രങ്ങൾ ആവിഷ്കരിച്ച് സങ്കലന, വ്യവകലന, ഗുണന ക്രിയകൾ മനോ ഗണിതത്തിലൂടെ ചെയ്യുക.
*ഭയരഹിതമായി, സ്വാതന്ത്ര്യത്തോടെ, ഗണിതശേഷികൾ ആസ്വദിച്ച് അറിയാനുള്ള അന്തരീക്ഷം ഒരുക്കുക.
കാലയളവ് - ജൂൺ മുതൽ മാർച്ച് വരെ പ്രവർത്തന ക്രമം
*എസ്.ആർ.ജി.യോഗം
*പ്രീ ടെസ്റ്റ്
*ക്ലാസ്സ്. പി.ടി.എ
*ഗണിതോപകരണ നിർമ്മാണ ശിൽപശാല
സാമഗ്രികൾ
ഈർക്കിലുകൾ, അബാക്കസ്, സംഖ്യ കാർഡുകൾ, മഞ്ചാടിക്കുരു ,മുത്തുകൾ, ഡൈസ് ,അരവിന്ദ് ഗുപ്ത സ്ഥാനവില സ്ട്രിപ്പ് ,പേപ്പർ കപ്പുകൾ ,കളി നോട്ടുകൾ , ഗോലികൾ,നാണയങ്ങൾ സംഖ്യാ പോക്കറ്റുകൾ, പൊട്ടുകൾ ,വർക് ഷീറ്റുകൾകൾ , സംഖ്യ റിബൺ, വിസിൽ ,സംഖ്യാ ടോക്കൺ,ഗെയിം ബോർഡ്, കരുക്കൾ......
പ്രവർത്തനങ്ങൾ
* കളം നിറയ്ക്കാം
* കണ്ടെത്താം കൂട്ടാവാം
* സംഖ്യാ പുഷ്പം
* മുൻപിലും പിൻപിലും
* സംഖ്യകൾ കാണാം കമ്പു നിരത്താം
* എണ്ണാം എഴുതാം
* മുത്തുകൾ കോർക്കാം സംഖ്യകൾ പറയാം
* ചേർത്തു നിർത്താം തുകയിലെത്താം
* വലുതും ചെറുതും
* ക്രമത്തിൽ ആക്കാം എണ്ണം പറയാം
* ഉയരാം താഴാംവരിയായ് നിൽക്കാം
* കാർഡെടുക്കാം കണക്കുകൂട്ടാം
* സംഖ്യാ പ്ലേറ്റ് നിറയ്ക്കാം
* ഗോലി കളിക്കാം ഉത്തരം കാണാം
* കൂട്ട് തേടാം
* സംഖ്യാ തീവണ്ടിയിൽ കയറാം