ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

General Knowledge Questions - 22

Mashhari
0
16
ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിന് ഒരു വൃക്ഷത്തൈ വീതം നൽകുന്ന സർക്കാർ പദ്ധതി ഏത്?
ഉത്തരം. എന്റെ മരം
17
ഏത് മേഖലയുടെ മുഖച്ഛായ മാറ്റുന്നതിനുള്ള കേരളസർക്കാർ പദ്ധതിയാണ് ചായം?
ഉത്തരം. അങ്കണവാടി
18
ഉരുൾപൊട്ടലുണ്ടായ വയനാട് ജില്ലയിലെ പുത്തിമലയിൽ കേരള സർക്കാർ നടപ്പിലാക്കിയ പുനരധിവാസ പദ്ധതി?
ഉത്തരം. ഹർഷം
19
സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി ആരംഭിച്ച കേരള സ്റ്റാർട്ടപ്പ് മിഷൻ പദ്ധതി ഏത്?
ഉത്തരം. കെ വിൻസ് (കേരള വിമൻ ഇൻ നാനോ സ്റ്റാർട്ടപ്പ്സ്)
20
സാമൂഹികപ്രശ്നം നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം സുരക്ഷിത താമസം ഒരുക്കുന്നപദ്ധതി?
ഉത്തരം. സേഫ് ഹോം
21
കേരളത്തിലെ യുവജനങ്ങൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി തുടക്കമിട്ട പദ്ധതി?
ഉത്തരം. കേരള നോളജ് മിഷൻ
22
സ്വന്തമായി വാസസ്ഥലം ഇല്ലാത്തവർക്കും അശരണരായ ജയിൽമോചിതർക്കും വേണ്ടി നടപ്പാക്കുന്ന പദ്ധതി?
ഉത്തരം. തണൽ ഇടം
23
നിയമസഭയെ കടലാസ് രഹിതമാക്കുന്നതിനായി കേരള സർക്കാർ 2020 ൽ ആരംഭിച്ച പദ്ധതി?
ഉത്തരം. ഇ - നിയമസഭ
24
കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്പാ പദ്ധതി ഏത്?
ഉത്തരം. സഹായഹസ്തം
25
സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് അതിവേഗപരിഹാരം കാണുന്നതിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി?
ഉത്തരം. കാതോർത്ത്
26
സ്ത്രീ സമത്വം ലക്ഷ്യമിട്ട് കേരള സാംസ്കാരിക വകുപ്പ് ആരംഭിച്ച പദ്ധതി?
ഉത്തരം. സമം
27
ഉപയോഗശൂന്യമായ K.S.R.T.C ബസുകൾ വാടകയ്ക്കെടുത്ത് ലഘുഭക്ഷണശാലകളാക്കി മാറ്റുന്ന മിൽമയുടെ പദ്ധതി ഏത്?
ഉത്തരം. മിൽമ ഓൺ വീൽസ്
28
കെഎസ്ആർടിസി പമ്പുകളിൽ നിന്ന് പൊതുജനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് ആയി കേന്ദ്ര പൊതുമേഖല എണ്ണ കമ്പനികളുമായി ചേർന്ന് കെഎസ്ആർടിസി ആരംഭിക്കുന്ന പദ്ധതി ഏത്?
ഉത്തരം. കെഎസ്ആർടിസി യാത്ര ഫ്യുവൽസ്
29
നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നവർക്കായുള്ള ആരോഗ്യ സംരക്ഷണപദ്ധതി?
ഉത്തരം . ഉഷസ്സ്
30
എച്ച്ഐവി ബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നൽകുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
ഉത്തരം സ്നേഹപൂർവ്വം
31
കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ശബ്ദദാനത്തിലൂടെ ഓഡിയോ പുസ്തകങ്ങൾ തയ്യാറാക്കുന്നതിന് എസ്.സി.ഇ.ആർ.ടി ആരംഭിച്ച പദ്ധതി?
ഉത്തരം. ശ്രുതി പാഠം
32
പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവർക്കായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി?
ഉത്തരം. ക്വിറ്റ് ലൈൻ
33
ഹീമോഫീലിയ രോഗികൾക്കായി നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യ കേരളം) നടപ്പാക്കുന്ന പദ്ധതി?
ഉത്തരം. ആശാധാര
34
കേരള ബാങ്ക് നടപ്പാക്കുന്ന വായ്പാ പദ്ധതിയുടെ പേര്?
ഉത്തരം. സമഗ്ര
35
ലോക്ഡൗണിൽ ഒറ്റയ്ക്ക് കഴിയുന്ന മുതിർന്ന പൗരന്മാരെ സഹായിക്കാൻ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി?
ഉത്തരം. പ്രശാന്തി
36
കുട്ടികൾക്കിടയിലെ ആത്മഹത്യ കുറയ്ക്കുന്നതിനായി സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് നടപ്പാക്കാൻ തീരുമാനിച്ച പദ്ധതി?
ഉത്തരം. നിനവ്
37
കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ ഉപയോഗിക്കുന്ന കാറുകളെ ഇലക്ട്രിക് കാറുകളാക്കി മാറ്റാനുള്ള പദ്ധതി?
ഉത്തരം . ഇ- മൊബിലിറ്റി
38
വിദ്യാലയ പരിസരങ്ങൾ പുകയില വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ത്തിൽ ആരംഭിച്ച പദ്ധതി?
ഉത്തരം. യെല്ലോ ലൈൻ
39
സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ കേരള പോലീസ് നടപ്പാക്കുന്ന പദ്ധതി?
ഉത്തരം. പിങ്ക് സുരക്ഷ
40
ഡയാലിസിസിന് വിധേയരാകുന്ന ബിപിഎൽ വിഭാഗത്തിൽ ഉള്ളവർക്ക് ധനസഹായം നൽകുന്ന സർക്കാർ പദ്ധതി?
ഉത്തരം. സമാശ്വാസം
41
അക്കാദമിക മികവിനൊപ്പം വിദ്യാർത്ഥികളിൽ സാമൂഹിക ഉണർവ് കൂടി വളർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാന‍ും വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി?
ഉത്തരം. സഹിതം
42
പ്രമേഹ ജന്യമായ നേത്ര രോഗങ്ങളുടെ ചികിത്സയ്ക്ക് സഹായം നൽകുന്ന സർക്കാർ പദ്ധതി ഏത്?
ഉത്തരം. നയനാമൃതം
43
സ്കൂൾ കുട്ടികൾക്ക് സൗജന്യ നേത്ര പരിശോധന നടത്തുകയും സൗജന്യമായി കണ്ണട നൽകുകയും ചെയ്യുന്ന പദ്ധതി ഏത്?
ഉത്തരം. മിഴി
44
ഇതര സംസ്ഥാന തൊഴിലാളികൾക്കായി കേരള സർക്കാർ ആരംഭിച്ച ചികിത്സാ സഹായ പദ്ധതി ഏത്?
ഉത്തരം. ആവാസ്
45
ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏത്?
ഉത്തരം.സഹജീവനം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !