
46
കോക്ലിയാർ ഇമ്പ്ലാൻറ് നടത്തിയവർക്ക് തുടർ ചികിത്സ ഉറപ്പാക്കുന്നതിനുള്ള കേരള
സർക്കാർ പദ്ധതി ഏത്?ഉത്തരം. ധ്വനി
47
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സാമ്പത്തികനഷ്ടം നേരിട്ട
കാർഷികമേഖലയിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള സർക്കാർ
ആരംഭിച്ച പദ്ധതി?ഉത്തരം. സുഭിക്ഷ കേരളം
48
ഏത് വകുപ്പിൻറെ ആഭിമുഖ്യത്തിൽ ആണ് സുഭിക്ഷ പദ്ധതി നടപ്പാക്കുന്നത്?ഉത്തരം. ഭക്ഷ്യ പൊതുവിതരണ വകുപ്പ്
49
ഗുണമേന്മയുള്ള ഭക്ഷണം മിതമായ വിലയിൽ നൽകാനുള്ള കേരള സർക്കാർ പദ്ധതി
ഏത്?ഉത്തരം. സുഭിക്ഷ
50
കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാകുന്ന കുടുംബശ്രീയുടെ പദ്ധതി ഏത്?ഉത്തരം. തീർത്ഥം
51
മായമില്ലാത്ത ധാന്യപ്പൊടികൾ വിപണിയിൽ എത്തിക്കുന്നതിനായി സുഭിക്ഷയാനം
എന്ന പേരിൽ പദ്ധതി ആരംഭിച്ച ജില്ല ഏത് ?ഉത്തരം. ആലപ്പുഴ
52
ആദിവാസി ഊരുകളിൽ വിളയിച്ചെടുത്ത നാടൻവിഭവങ്ങൾ ആവശ്യക്കാരുടെ
വീട്ടിലെത്തിക്കുന്ന വനം വകുപ്പ് പദ്ധതി ഏത്?ഉത്തരം . വനിക
53
കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ട അമ്മമാർക്കും ഗർഭിണികൾക്കും
പോഷകാഹാരം ലഭ്യമാക്കുന്നതിന് ആരംഭിച്ച പദ്ധതി ഏത്?ഉത്തരം. ജനനി ജന്മരക്ഷ
54
വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർ മാനസികരോഗികൾ കിടപ്പിലായവർ
എന്നിവർക്കായി മരുന്നും ഭക്ഷണവും പരിചരണവും ലഭ്യമാക്കുന്ന കേരള സർക്കാർ
പദ്ധതി ഏത്?ഉത്തരം . കനിവ്
55
വിനോദസഞ്ചാര ലക്ഷ്യസ്ഥാനം നൈപുണ്യ വികസന പദ്ധതിയിൽ രാജ്യത്തെ 44
പ്രദേശങ്ങൾ കൊപ്പം കേരളത്തിൽനിന്നും ഉൾപ്പെടുത്തിയ കേന്ദ്രങ്ങൾ ഏതെല്ലാം?ഉത്തരം. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ബേക്കൽ കോട്ട
56
കൃഷിയെ വിനോദസഞ്ചാര മേഖലയുമായി കൂട്ടിയിണക്കി കൃഷിക്കാർക്ക് വരുമാനം
ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?ഉത്തരം. അഗ്രി ടൂറിസം
57
ഊബർ മാതൃകയിൽ വിപുലമായ വാഹന ശൃംഖല ഒരുക്കാനുള്ള സംസ്ഥാന
സർക്കാർ ഓൺലൈൻ ടാക്സി പദ്ധതി ഏത് ?ഉത്തരം. കേരള സവാരി
58
മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി നിലവിൽ വരുന്ന ജില്ല ഏത് ?ഉത്തരം. കോഴിക്കോട്
59
ഭിന്നലിംഗക്കാർക്ക് ഇഷ്ടമുള്ള തൊഴിൽ പരിശീലനം നൽകുന്നതിലൂടെ സ്വന്തം
കാലിൽ നിന്ന് ജീവിതമാർഗം കണ്ടെത്താൻ സഹായിക്കുന്ന കേരള സർക്കാർ പദ്ധതി?ഉത്തരം.സാകല്യം
60
പരിമിതമായ സ്ഥലത്തും കൃഷിയിറക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ
ആരംഭിച്ച പദ്ധതി?ഉത്തരം.'ഞങ്ങളും കൃഷിയിലേക്ക്'
61
ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്?ഉത്തരം.' ചില്ലു എന്ന അണ്ണാൻ കുഞ്ഞ്