അവധിക്കാല അധ്യാപക പരിശീലനം

Mashhari
0
അവധിക്കാല അധ്യാപക പരിശീലനം: സഹവാസ ക്യാമ്പ് മാതൃകയിൽ തിരുവനന്തപുരം: അവധിക്കാല അധ്യാപക പരിശീലനം മൂന്നു ദിവസം ക്യാമ്പുകളിൽ തങ്ങിയുള്ള ശൈലിയിലേക്ക് മാറുന്നു. സംസ്ഥാനത്ത് 58,000 ത്തോളം പ്രൈമറി അധ്യാപകർക്കാണ് സഹവാസക്യാമ്പ് പരിശീലനം നൽകാൻ ഒരുക്കങ്ങൾ നടക്കുന്നുത്. മെയ് ആദ്യ ആഴ്ച ക്യാമ്പുകൾ തുടങ്ങും 25നു മുമ്പ് പൂർത്തിയാക്കും.
പരിശീലനത്തിനുള്ള മൊഡ്യൂളുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ വിദ്യാഭ്യാസവകുപ്പ് തുടങ്ങിയിട്ടുണ്ട്. പരിശീലനത്തിന് മികച്ച താമസവും, ഭക്ഷണവും ഒരുക്കാനുള്ള തയ്യാറെടുപ്പും നടക്കുന്നു. അദ്ധ്യാപകർക്ക് യാത്രാപ്പടി നൽകും. സന്ധ്യക്ക് ശേഷം അധ്യാപകരുടെ ഉല്ലാസവേളകൾ ഉണ്ടാകും. ക്യാമ്പ് ഫയറും ഉദ്ദേശിക്കുന്നുണ്ട്. അക്കാദമിക മാസ്റ്റർപ്ലാൻ പുനരവലോകനം അടക്കമുള്ള കാര്യങ്ങളാണ് മൊഡ്യൂളിൽ ഉൾപ്പെടുത്തുക.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !