ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

സ്നേഹം താൻ ശക്തി - കുടയില്ലാത്തവർ - Expected Questions

Mashhari
1
1. ഗുരു നിത്യചൈതന്യയതിയുടെ ആദ്യകാല നാമം എന്ത്?
ജയചന്ദ്രൻ
2. യതിചര്യ... എന്ന ഗ്രന്ഥം രചിച്ചതാര് ?
ഗുരു നിത്യ ചൈതന്യയതി
3. ലാക്ക് എന്ന വാക്കിനർത്ഥം എന്ത് ?
ലക്ഷ്യം
4. ഒരു പീഡയെറുമ്പിനും വരുത്തരുത്..... എന്നു തുടങ്ങുന്ന വരികൾ എഴുതിയതാര്? കൃതിയേത്?
ശ്രീ നാരായണ ഗുരു അനുകമ്പാദശകം
5. ജഗത്ത് എന്ന വാക്കിനർത്ഥം ?
ലോകം
6. സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹ സാരമിഹ സത്യമേകമാം..... ഈ വരികൾ എഴുതിയ സാഹിത്യകാരനാര് ?
കുമാരനാശാൻ
7. സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തേയും... ആരുടെ വരികളാണ്?
വയലാർ
8. മൃദുലം എന്ന വാക്കിനർത്ഥം ...?
മാർദ്ദവം
9. ഒറ്റപ്പദമാക്കുക... ക്ഷോഭം വന്നവൻ = ക്ഷുഭിതൻ
10. രാജാവിന്റെ കൊട്ടാരം = രാജകൊട്ടാരം
11. സ്നേഹഗായകൻ എന്നറിയപ്പെടുന്ന കവി ?
കുമാരനാശാൻ
12. സ്നേഹത്തിൽനിന്നുദിക്കുന്നു ലോകം
സ്നേഹത്താൽ വൃദ്ധി തേടുന്നു ഈ വരികൾ ആരുടേത്?
കുമാരനാശാൻ
13. മഞ്ഞുതുള്ളി ആരുടെ കൃതിയാണ് ?
നിത്യചെെതന്യയതി
14. ഒ.എൻ.വി കുറുപ്പിന്റെ മുഴുവൻ പേര്?
ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ്
15. കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി
കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി ഈ വരികൾ ആരുടേത് ?
ചങ്ങമ്പുഴ കൃഷ്ണപ്പിള്ള

16. ഒരു കുടയും കുഞ്ഞുപെങ്ങളും എഴുതിയത് ആര്?
മുട്ടത്തുവർക്കി
17. ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന നോവലിലെ കഥാപാത്രങ്ങൾ ആരൊക്കെ ?
ബേബി, ലില്ലി ,ഗ്രേസി
18. വാഴയില പിരിച്ചെഴുതുക
വാഴ+ഇല
19. കുടയില്ലാത്തവർ എന്ന കവിത ആര് എഴുതിയതാണ് ? ഏത് കൃതിയിൽ നിന്ന് എടുത്തതാണ്?
ഒ.എൻ.വി കുറുപ്പ്, ഞാനഗ്നി. എന്ന കൃതിയിൽ നിന്ന് എടുത്തത്
20. ആവു വിശപ്പില്ലേ കാച്ചിയപാലിതാ
തൂവെള്ളിക്കിണ്ണത്തിൽ തേൻ കുഴമ്പും
നല്ല പഴങ്ങളുമാവോളം ഭക്ഷിച്ചു
വല്ലതും മുൻമട്ടിൽ സംസാരിപ്പിൻ – ഈ വരികൾ ആരുടേത് ?
വള്ളത്തോൾ നാരായണമേനോൻ
21. 2019 ലെ ജ്ഞാനപീഠ പുരസ്‍ക്കാരം നേടിയ കവി ?
അക്കിത്തം അച്ചുതൻ നമ്പൂതിരി
22. ''നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക" -ഈ മഹത് വചനം ആരുടേത്?
യേശുക്രിസ്തു
23.ഒ.എൻ.വി കുറുപ്പിന്റെ വരികൾ
"എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തു പവിഴങ്ങൾ കൊരുത്തൊരു പൊന്നു നൂൽ പോലെ".
'ആവണിപ്പാടം കുളിച്ചുതോർത്തി മുടിയാകെ വിടർത്തിയുലർത്തിനിന്നു "
"മറ്റുള്ളവർക്കായ്
സ്വയംകത്തിയെരിയുന്ന സുസ്നേഹ മൂർത്തിയാം സൂര്യ
സൂര്യ തേ സ്വസ്തി

Post a Comment

1Comments

  1. 𝑆ℎ𝑎𝑟𝑜𝑛 𝑘𝑟𝑖𝑠ℎ𝑛𝑎

    ReplyDelete
Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !