ജീവചരിത്രക്കുറിപ്പ് എഴുതാം

Mashhari
0
ഒരാൾ മറ്റൊരാളുടെ ജീവിതകഥ എഴുതുന്നതിനെ ജീവചരിത്രം എന്ന് വിളിക്കുന്നു. ഒരാൾ തന്റെ തന്നെ ജീവിതകഥ എഴുത്തുകയാണെങ്കിൽ അതിനെ ആത്മകഥ എന്നും പറയുന്നു.  
ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുമ്പോൾ അയാളുടെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ ഉൾക്കൊള്ളിക്കണം. ഈ വിവരങ്ങൾ കാലഗണനയനുസരിച്ചാണ് എഴുതേണ്ടത്. പ്രധാനമായും ചേർക്കേണ്ട കാര്യങ്ങൾ താഴെ നൽകിയിരിക്കുന്നു.
 1. ജനനം
 2. മാതാപിതാക്കൾ
 3. ബാല്യം
 4. വിദ്യാഭ്യാസം
 5. പ്രവർത്തിച്ച പ്രധാന മേഖല
 6. സ്വാധീനിച്ച വ്യക്തികൾ
 7. നേട്ടങ്ങൾ
 8. സാഹിത്യസംഭവനകൾ
 9. വിശേഷണങ്ങൾ
 10. മരണം
 11. സ്മാരകങ്ങൾ
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
 • 15-16 നൂറ്റാണ്ടിനിടയിൽ ജീവിതം.
 • തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്ത് തുഞ്ചൻ പറമ്പ് [ തിരൂർ, മലപ്പുറം] എന്ന സ്ഥലത്തിൽ ജനനം.
 • ആധുനിക മലയാളഭാഷയുടെ പിതാവ്.
 • സംസ്‌കൃതം, ജ്യോതിഷം എന്നിവയിൽ അഗാധപാണ്ഡിത്യം.
 • കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ [കിളി ചൊല്ലുന്ന രീതിയിലുള്ള കാവ്യ അവതരണം] ഉപജ്ഞാതാവ്.
 • അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചു.
 • ഡിസംബർ 31 തുഞ്ചൻ ദിനമായി ആചരിക്കുന്നു.
 • തുഞ്ചൻപറമ്പ് സ്മാരകം.

വള്ളത്തോൾ നാരായണമേനോൻ
 • 1876 ഒക്ടോബർ 16-ന് തിരൂരിന് സമീപം കോഴിപ്പറമ്പിൽ ജനനം.
 • കുട്ടി പാറുവമ്മ, മല്ലിശ്ശേരി ദാമോദരൻ എന്നിവർ മാതാപിതാക്കൾ.
 • സംസ്‌കൃത പഠനത്തോടൊപ്പം തർക്കശാസ്‌ത്രവും പഠിച്ചു.
 • കേൾവി നഷ്ടമായതിനെ തുടർന്ന് ബധിരവിലാപം രചിച്ചു.
 • ഗാന്ധിജിയുടെ ആരാധകൻ ആയിരുന്നു.
 • അഭിജ്ഞാന ശാകുന്തളം, ഋഗ്വേദം, മാതംഗലീല, വാമനപുരാണം, മത്സ്യപുരാണം തുടങ്ങിയവ വിവർത്തനം ചെയ്‌തു.
 • കേരള വാല്മീകി, കേരള ടാഗോർ എന്നിങ്ങനെ അറിയപ്പെട്ടു.
 • കേരളകലാമണ്ഡലം സ്ഥാപിച്ചു.
 • അച്ഛനും മകളും, എന്റെ ഗുരുനാഥൻ, ഋതുവിലാസം, ഓണപ്പുടവ, ബാപ്പുജി, കാവ്യാമൃതം, മഗ്ദലനമറിയം, ശിഷ്യനും മകനും, സാഹിത്യമഞ്ജരി എന്നിവയാണ് പ്രധാന കൃതികൾ.
 • കവിതിലകൻ, കവി സാർവ്വഭൗമൻ പുരസ്‌കാരങ്ങൾ നേടി.
 • 1958 മാർച്ച് 13-ന് മരണം.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !