മെച്ചപ്പെട്ട പഠനാന്തരീക്ഷം കുട്ടിയുടെ പഠനത്തെ ഗണ്യമായി സ്വാധീനിക്കുന്നു. പാഠ്യപദ്ധതി അനുശാസിക്കുന്ന ജ്ഞാനനിർമിതി ശാസ്ത്ര ക്ലാസുകളിൽ പ്രാവർത്തികമാകണമെങ്കിൽ ഭൗതിക സംവിധാനങ്ങളായ ലാബ്, ലൈബ്രറി, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, സയൻസ് കോർണർ, സ്മാർട്ട് ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയവ സ്കൂളിൽ ഉണ്ടാവേണ്ടതുണ്ട്. ശാസ്ത്ര പഠനത്തിന്റെ ലക്ഷ്യങ്ങളിൽ അറിവിന്റെ നിർമാണത്തോടൊപ്പം പ്രകിയാശേഷികളുടെ വികാസവും ശാസ്ത്രസർഗാത്മകതയുടെ പോഷണവും പ്രധാനമാണ്. ഇവ ആർജിക്കാൻ കുട്ടികൾ പരീക്ഷണമടക്കമുള്ള വൈവിധ്യമാർന്ന പഠനതന്ത്രങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. മെച്ചപ്പെട്ട ശാസ്ത്രപഠനാന്തരീക്ഷമൊരുക്കാൻ സ്കൂളുകളെയും പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ അധ്യാപകരെയും സഹായിക്കുന്നതിനായി മഞ്ചേരി ബി.ആർ.സി പ്രസിദ്ധീകരിച്ച "ശാസ്ത്രച്ചെപ്പ്' എന്ന കൈപ്പുസ്തകം പൊതുവിദ്യാഭ്യാസത്തിന്, വിശിഷ്യാ ശാസ്ത്രപഠനത്തിന് ഈ പു സ്തകം വലിയ സംഭാവനകൾ നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഈ കൈപ്പുസ്തകം ഡൗൺലോഡ് ചെയ്യാം....
DOWNLOAD THE ABOVE PDF FILE