ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

കേരളത്തിലെ പക്ഷിസങ്കേതങ്ങൾ

Mashhari
0

തട്ടേക്കാട് പക്ഷിസങ്കേതം ( ഡോ . സാലിം അലി പക്ഷിസങ്കേതം )
# കേരളത്തിൽ 1983 ഓഗസ്റ്റ്‌ 27-നു നിലവിൽ വന്ന പക്ഷിസങ്കേതം ആണ്‌ ഡോ. സാലിം അലി പക്ഷിസങ്കേതം അല്ലെങ്കിൽ തട്ടേക്കാട് പക്ഷിസങ്കേതം.
# എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് തട്ടേക്കാട്.
# പുഴകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം പക്ഷികളുടെ പറുദീസ എന്നാണ് അറിയപ്പെടുന്നത്.
# പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്‌. അവ കൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു.
# പെരിയാർ നദി തട്ടേക്കാട് പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്നു.

കുമരകം പക്ഷിസങ്കേതം
# കുമരകം പക്ഷിസങ്കേതം കേരളത്തിലെ കോട്ടയം ജില്ലയിലെ കുമരകത്ത് സ്ഥിതി ചെയ്യുന്നു.
# വേമ്പനാട് കായലിന്റെ തീരത്തായി നിലകൊള്ളുന്ന ഇത് വേമ്പനാട് പക്ഷിസങ്കേതം എന്ന പേരിലും അറിയപ്പെടുന്നു.
# 1847-ൽ ആൽഫ്രഡ് ജോർജ് ബേക്കർ ആണ് ഒരു റബ്ബർ തോട്ടത്തിൽ ഈ പക്ഷിസങ്കേതം സ്ഥാപിച്ചത്. അക്കാലത്ത് ബേക്കർ എസ്റ്റേറ്റ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.

മംഗളവനം പക്ഷിസങ്കേതം
# കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .
# കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നു.
# 2004 ൽ നിലവിൽ വന്ന മംഗളവനം പക്ഷിസങ്കേതം സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ് .
# കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത് .
# കണ്ടൽ എന്ന അർഥം വരുന്ന മംഗൾ എന്ന പോർച്ചുഗീസ് പദത്തിൽ നിന്നാണ് മംഗള വനം എന്ന പേര് വന്നത് .

കടലുണ്ടി പക്ഷിസങ്കേതം
# കേരളത്തിലെ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണു് കടലുണ്ടി പക്ഷിസങ്കേതം.
# ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു.
# 100-ൽ ഏറെ ഇനം തദ്ദേശീയ പക്ഷികളെയും 60 ഇനത്തിലേറെ ദേശാടന പക്ഷികളെയും ഇവിടെ കാണാം.

ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം
# കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമാണ് ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം.
# പാലക്കാട് ജില്ലയിലെ ആലത്തൂർ ബ്ലോക്കിലെ തരൂർ പഞ്ചായത്തിലാണ് മയിലുകൾക്ക് മാത്രമായുള്ള ഈ സംരക്ഷണ കേന്ദ്രം. കാടുകളും നെൽപ്പാടങ്ങളും ധാരാളമുള്ള ഇവിടം മയിലുകൾക്ക് സുരക്ഷിതമായി വസിക്കാനും പ്രജനനത്തിനും വേണ്ടി 2007 ലാണ് കേന്ദ്ര- കേരള സർക്കാരുകൾ മയിൽ സങ്കേതമാക്കിയത്.
# ഭാരതപ്പുഴയുടെ പോഷക നദിയായ ഗായത്രിപ്പുഴയുടെ തീരത്തുള്ള 342 ഹെക്ടർ സ്ഥലം ഇതിനായി വേർതിരിച്ചിരിക്കുന്നു.
# ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനായിരുന്ന ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠന്റെ ഓർമ്മയ്ക് കെ. കെ. നീലകണ്ഠൻ മെമ്മോറിയൽ മയിൽ സാങ്ച്വറി എന്നാണു പേരിട്ടിരിക്കുന്നത്.

പക്ഷിപാതാളം
# കേരളത്തിലെ വയനാട് ജില്ലയിലെ കന്യാവനങ്ങൾക്കു നടുവിലുള്ള ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ് പക്ഷിപാതാളം.
# തിരുനെല്ലിയിലെ ബ്രഹ്മഗിരികളിൽ ആണ് പക്ഷിപാതാളം.
# ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തിൽ പെട്ട പക്ഷികളുടെ വാസസ്ഥലമാണ്.

പാതിരാമണൽ
# വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ.
# ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണു പാതിരാമണൽ
# നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ വാസസ്ഥലം കൂടിയാണ്‌ ഈ ദ്വീപ്.
# പക്ഷിനിരീക്ഷകർക്ക് ഒരു പറുദീസയാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും.

അരിപ്പൽ
# തിരുവനതപുരം കൊല്ലം ജില്ലകളിലായി സ്ഥിതി ചെയ്യുന്ന പ്രശസ്ത പക്ഷിസങ്കേതമായ അരിപ്പൽ ഒരു സംരക്ഷിത വനപ്രദേശമാണ്. മനോഹരമായ ഈ പ്രദേശം തിരുവനന്തപുരം ചെങ്കോട്ട റോഡിലാണുള്ളത്. ഭൂരിഭാഗവും തിരുവനന്തപുരം ജില്ലയിലാണ്.

മുണ്ടേരിക്കടവ് പക്ഷിസങ്കേതം
# കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലാണ് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്.
# കേരളത്തിലെ നാലാമത് സ്ഥാപിതമായ പക്ഷിസങ്കേതമാണ് മുണ്ടേരിക്കടവ് പക്ഷിസങ്കേതം.
# 2012 ലാണ് പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്.
# വിവിധയിനം ദേശാടനപ്പക്ഷികളുടെ സങ്കേതമാണ് ഈ പക്ഷി സങ്കേതം.
# ഇരുനൂറിലധികം സ്പീഷിസുകളിലായി ലക്ഷക്കണക്കിന് പക്ഷികൾ വർഷം തോറും ഇവിടെ സന്ദർശകരായി എത്തുന്നുണ്ടെന്നാണ് പക്ഷി നിരീക്ഷകരുടെ കണക്ക്. ഇവിടുത്തെ ജൈവവൈവിധ്യവും കാലാവസ്ഥയുടെ പ്രത്യേകതകളുമാണ് പ്രധാനമായും പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !