പലതരം വീടുകൾ

RELATED POSTS

പലതരം സാധനങ്ങൾ ഉപയോഗിച്ച് വീട് നിർമ്മിക്കുവാൻ കഴിയും. പലതരം വീടുകളെ പരിചയപ്പെടാം..
  1. - പുല്ലു മേഞ്ഞ വീട്
  2. - വൈക്കോൽ മേഞ്ഞ വീട്
  3. - ഓല മേഞ്ഞ വീട്
  4. - ഓടിട്ട വീട്
  5. - കോൺക്രീറ്റ് വീട്
  6. - മുള വീട്
  7. - മൺ വീട്
  8. - കൽ വീട്
  9. - ഫ്ലാറ്റ്
  10. - ടിൻഷീറ്റ് വീട്
  11. - തടികൊണ്ടുള്ള വീട്
  12. - ഇഗ്ലൂ
  13. - ഏറുമാടം
  14. - ഹൗസ് ബോട്ട്
  15. - കുടിൽ
  16. - ഗ്ലാസ്സ് വീട്
  17. - ടെൻ്റ്
മേൽക്കൂര പുല്ലോ വൈക്കോലോ ഓലയോ ആയാൽ ഓരോ വർഷവും അത് മാറ്റേണ്ടി വരും. വീട് ഓടിട്ടതോ കോൺക്രീറ്റ് ചെയ്തതോ ആയാൽ കൂടുതൽ കാലം നിലനിൽക്കും.
മെറ്റൽ, സിമൻ്റ്, മണൽ, വെള്ളം ഇവ ഒരു നിശ്ചിത അനുപാതത്തിൽ കുഴച്ച് കമ്പി കെട്ടിയുണ്ടാക്കിയ അച്ചിൽ നിറച്ചാണ് കോൺക്രീറ്റ് ചെയ്യുന്നത്. കോൺക്രീറ്റ് ഉറച്ചു ബലമുള്ളതായിക്കഴിഞ്ഞാൽ അച്ചുണ്ടാക്കിയ പലക പൊളിച്ചെടുക്കും. നിങ്ങൾ ഇത് കണ്ടിട്ടുണ്ടാവും.

Mal2 U2



Post A Comment:

0 comments: