ലോക സമുദ്രദിനം | World Oceans Day June 8

World Oceans Day, World Oceans Day Note, World Oceans Day Speech, World Oceans Day in School, World Oceans Day Important

RELATED POSTS

സമുദ്രങ്ങളുടെ പ്രാധാന്യം ഓർമിപ്പിക്കുക, സമുദ്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ ശ്രദ്ധയിൽ കൊണ്ടുവരിക, സമുദ്രങ്ങളുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 1992 - ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന യു.എൻ ഭൗമ ഉച്ചകോടിയിലാണ് ജൂൺ 8 'ലോക സമുദ്രദിന'മായി ആചരിക്കാൻ തീരുമാനിച്ചത്. കാനഡയാണ് 1992 ൽ ആദ്യമായി ജൂൺ 8 സമുദ്ര ദിനമായി ആചരിച്ചത്. യു. എൻ ദിനാചരണ പട്ടികയിൽ ഉൾപ്പെട്ടത്തിയത് 2008 ലാണ്.

ഭൂമിയുടെ ഹൃദയമാണ് സമുദ്രം... നമ്മുടെ ഹൃദയം ശരീരത്തിന്‍റെ എല്ലാ ഭാഗത്തേക്കും ജീവരക്തം പമ്പ്ചെയ്യുന്നതുപോലെ, ലോകമെമ്പാടുമുള്ള ജനവിഭാഗങ്ങള്‍ക്ക് പലവിധത്തില്‍ ജീവിതം നല്‍കുന്നത് മഹാസമുദ്രങ്ങളാണ്. ഭൂമിയുടെ 71 ശതമാനവും മൂടിക്കിടക്കുന്ന സമുദ്രം നമ്മുടെ കാലാവസ്ഥയെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു, ജനകോടികള്‍ക്ക് ഭക്ഷണം നല്‍കുന്നു, ജീവവായു ഉത്പാദിപ്പിക്കുന്നു, എണ്ണിയാലൊടുങ്ങാത്ത ജീവിവര്‍ഗ്ഗങ്ങള്‍ക്ക് പാര്‍പ്പിടമാകുന്നു, നമുക്ക് ഔഷധമാകുന്നു....

പ്ലാസ്റ്റിക് മാലിന്യമാണ് ഇന്ന് സമുദ്രജൈവമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജലം മലിനമാകുന്നതിനൊപ്പം പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്ന സമുദ്രജീവികളുടെ ജീവനും അപകടത്തിലാകുന്നു. സമുദ്രജീവികളെ ഭക്ഷണമാക്കുന്ന മനുഷ്യനും ഇത് ഭീഷണിയുയര്‍ത്തുന്നു.

നാമധിവസിക്കുന്ന ഈ നീല ഗ്രഹത്തിന്റെ 70 ശതമാനവും സമുദ്രമാണെന്ന് നമുക്കറിയാം. എന്നാൽ നമ്മിൽ പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഭൂമിയിലെ ഓക്സിജൻ ഉൽപാദനത്തിന്റെ 50-80% സമുദ്രങ്ങളിൽ നിന്നാണ്. ഇതിൽ ഭൂരിഭാഗവും നിർവ്വഹിക്കുന്നത് സമുദ്രത്തിലെ ഡ്രിഫ്റ്റിംഗ് സസ്യങ്ങൾ, ആൽഗകൾ, പ്രകാശസംശ്ലേഷണം ചെയ്യാൻ കഴിയുന്ന ബാക്ടീരിയകൾ തുടങ്ങിയ ഒഴുകിനടക്കുന്ന ജീവജാലങ്ങൾ (Plankton) ആണ്. മനുഷ്യർ ഉൽ‌പാദിപ്പിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ 30% സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നു, ഇത് ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ തടയുന്നു.

'സമുദ്രം: ജീവിതവും ഉപജീവനവും' എന്നതാണ് ലോക സമുദ്ര ദിനത്തിന്റെ ഇക്കൊല്ലത്തെ ചിന്താവിഷയം. ഭൂമിയുടെ ഭൂരിഭാഗം ജൈവവൈവിധ്യത്തിന്റെയും ആവാസ കേന്ദ്രമാണ് സമുദ്രം. മാത്രമല്ല ലോകമെമ്പാടുമുള്ള ഒരു ബില്യൺ ജനങ്ങൾക്ക് മാംസ്യത്തിന്റെ പ്രധാന ഉറവിടമാണിത്. 2030 ഓടെ സമുദ്രാധിഷ്ഠിത വ്യവസായങ്ങളുമായി ബന്ധപ്പെട്ട് 4 കോടി മനുഷ്യർ ഉപജീവനം തേടുമെന്നാണ് ഐക്യ രാഷ്ട്ര സംഘടനയുടെ കണക്ക്.

സമുദ്രത്തെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനും, സമുദ്രത്തെക്കുറിച്ചുള്ള ശരിയായ ധാരണയിലും മനുഷ്യരാശിയുമായി സമുദ്രം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിലും വേരൂന്നിയ ഒരു പുതിയ അവബോധം നമുക്കുണ്ടാവണമെന്നതാണ് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്.

Important Days



Post A Comment:

0 comments: