Sixth Working Day 2022-23

Mash
0
ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച സർക്കുലർ വിഷയം:- പൊതുവിദ്യാഭ്യാസ വകുപ്പ് - സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം – 2022-23 അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച്.

സംസ്ഥാന സിലബസിൽ സർക്കാർ, സർക്കാർ എയ്ഡഡ്, അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിൽ 2022-23 അധ്യയന വർഷം ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുള്ള കുട്ടികളുടെ വിവരങ്ങൾ സ്കൂളുകളിൽ നിന്നും സമ്പൂർണ്ണ വെബ്പോർട്ടലിൽ ഓൺലൈനായി ശേഖരിക്കുന്നു. ഈ അധ്യയനവർഷം ജൂൺ ഒന്നിനു സ്കൂൾ തുറക്കുന്നതിനാൽ ജൂൺ 8 ആണ് ആറാം പ്രവർത്തിദിനം. ഈ സാഹ ചര്യത്തിൽ വിവരശേഖരണം നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. നടത്തുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന

1. സമ്പൂർണ്ണ ഓൺലൈൻ വെബ് പോർട്ടലിൽ നൽകുന്ന ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തിക നിർണ്ണയം നടത്തുന്നത് എന്നതിനാൽ ഓരോ സ്കൂളിലേയും മുഴുവൻ കുട്ടികളേയും സംബന്ധിക്കുന്ന വിവരങ്ങൾ സമ്പൂർണ്ണയിൽ കൃത്യമായും പൂർണ്ണമായും നൽകേണ്ടതാണ്.

2. ആറാം പ്രവൃത്തിദിനത്തിൽ (2022 ജൂൺ 8) വൈകുന്നേരം 5 മണിവരെ മാത്രമായി രിക്കും വിദ്യാലയങ്ങളിൽ നിന്നും സമ്പൂർണ്ണയിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെ ടുത്തുവാൻ കഴിയുക.

3. ആറാം പ്രവൃത്തിദിനം 5 മണിക്ക് ശേഷം അതുവരെ സമ്പൂർണ്ണയിൽ രേഖപ്പെടുത്തി യിട്ടുള്ള വിവരങ്ങൾ ഫ്രീസ് ചെയ്ത് സമന്വയയിലേക്ക് സിങ്ക് ചെയ്യപ്പെടുന്നതിനാൽ അതിനുശേഷം സമ്പൂർണ്ണയിൽ വരുത്തുന്ന മാറ്റങ്ങൾ തസ്തിക നിർണ്ണയത്തിനായി പരിഗണിക്കപ്പെടുന്നതല്ല.

4. ആറാം പ്രവർത്തിദിനത്തിൽ 5 മണിവരെ രേഖപ്പെടുത്തിയ കുട്ടികളെ സംബന്ധി ക്കുന്ന വിവരങ്ങൾ സൂക്ഷ്മ പരിശോധനക്ക് ശേഷം സ്കൂളുകളിൽ നിന്നും 2022 ജൂൺ 10-ാം തീയതി 5 മണിക്കകം ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ മാർക്ക് നൽകേ ണ്ടതാണ്.

5. സ്കൂളുകളിൽ നിന്നും ലഭ്യമാക്കിയിട്ടുള്ള വിവരങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം എ.ഇ.ഒ/ഡി.ഇ.ഒ മാർ ജൂൺ 13 ന് 5 മണിക്കകം ബന്ധ പ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലേക്ക് കൈമാറേണ്ടതാണ്.

6. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിൽ ലഭിച്ച വിവരങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം ജൂൺ 15 ന് 5 മണിക്കു മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് നൽകേണ്ടതാണ്.
7. കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ സമ്പൂർണ്ണയിൽ രേഖപ്പെടുത്തുമ്പോൾ മീഡിയം അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങളും ഭാഷ അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങളും കൃത്യതയോടെ രേഖപ്പെടുത്തേണ്ടതാണ്. തെറ്റായതോ അപൂണ്ണമാ യതോ ആയ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ ആയത് പിന്നീട് തിരുത്തുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.

8. തെറ്റായി രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിവിഷൻ തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം പ്രധാന അധ്യാപകന് മാത്രമായിരിക്കും.

9. സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികളുടെ ആറാം പ്രവർത്തിദിനം അടിസ്ഥാന മാക്കിയുള്ള എണ്ണം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം വിശകലനം ചെയ്ത് അന്നേ ദിവസം തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തിനു സമർപ്പിക്കേണ്ടതാണ്.

10. യു.ഐ.ഡി ഉള്ള കുട്ടികളെ മാത്രമേ തസ്തിക നിർണ്ണയത്തിന് പരിഗണിക്കു എന്നതിനാൽ ആറാം പ്രവർത്തി ദിനത്തിൽ റോളിലുള്ള എല്ലാകുട്ടികൾക്കും യു.ഐ.ഡി ലഭ്യമാക്കുന്നതിന് പ്രധാനാധ്യാപകർ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്.

11. ഏതെങ്കിലും വിദ്യാർത്ഥിയുടെ യു.ഐ.ഡി വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ മറ്റൊരു സ്കൂളിൽ രേഖപ്പെടുത്തിയതായി കാണുകയും എന്നാൽ ആ സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പരിഹാര ത്തിനായി അതാത് വിദ്യാഭ്യാസ ഓഫീസർമാർക്ക് അപേക്ഷ നൽകാവുന്നതാണ്.

12. പുതിയ അധ്യയനവർഷത്തിൽ ആറാം പ്രവൃത്തിദിനത്തിന്റെ പ്രത്യേക പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് മുകളിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായും പാലിക്കേണ്ടതാണ്.

ആറാം പ്രവൃത്തിദിനം അടിസ്ഥാനപ്പെടുത്തി ശേഖരിക്കുന്ന കുട്ടികളുടെ കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അറിവോ അംഗീകാരമോ ഇല്ലാതെ എ.ഇ.ഒ/ഡി.ഇ.ഒ/ഡി.ഡി.ഇ/മറ്റ് അനുബന്ധ ഓഫീസുകൾ മുതലായവർ ഒരു ഏജൻസിക്കും കൈമാറരുത്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !