വട്ടത്തില്‍ ചവുട്ടിയാല്‍ നീളത്തില്‍ ഓടുന്ന സാധനമെന്തെന്ന് കടങ്കഥ ചോദിച്ചാല്‍ ടപ്പേന്ന് ഉത്തരം എല്ലാവര്‍ക്കും അറിയാം. സൈക്കിള്‍. രണ്ട് ചക്രങ്ങളുള്ള നടുവില്‍ ചവുട്ടിയാല്‍ ഓടുന്ന സൈക്കിളിനുമുണ്ട് ആഘോഷിക്കാന്‍ ഒരു ദിനം. ആ ദിവസമാണ് ഇന്ന് അന്താരാഷ്ട്ര സൈക്കിൾ ദിനം. 2018 ഏപ്രിലിൽ ഐക്യരാഷ്ട്ര പൊതുസഭ ജൂൺ 3 അന്താരാഷ്ട്ര ലോക സൈക്കിൾ ദിനമായി പ്രഖ്യാപിച്ചു.ഇതിൻറെ പ്രഖ്യാപനത്തിൽ ഇങ്ങനെ പറയുന്നു "the uniqueness, longevity and versatility of the bicycle, which has been in use for two centuries, and that it is a simple, affordable, reliable, clean and environmentally fit sustainable means of transport"
എല്ലാവരുടെയും ഓര്‍മ്മയില്‍ ഒരു സൈക്കിള്‍ കാലമുണ്ട്.
ആര്‍ക്കും വേണ്ടാതെ തുരുമ്പെടുത്ത് പോവുകയാണ് ഇന്ന് നമ്മുടെ സൈക്കിള്‍. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ സൈക്കിള്‍ ചിവിട്ടി നടന്ന ഒരു കാലമുണ്ടായിരുന്നു. അന്നാര്‍ക്കും സൈക്കിളിനെ വേണ്ട. എന്നാല്‍ ഇന്നത്തെ ജീവിതത്തില്‍ സൈക്കിള്‍ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.
ആരോഗ്യം സംരക്ഷിക്കാൻ നല്ലൊരു വ്യായാമം കൂടിയാണ് സൈക്കിളിലുള്ള സവാരി. ഗതാഗത കുരുക്കും, വായു, ശബ്ദ മലിനീകരണവും സൈക്കിള്‍ കുറയ്ക്കും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈക്കിളുകള്‍ ഉല്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ചൈനയാണ്. ജപ്പാനും യൂറോപ്യന്‍ രാജ്യങ്ങളും സൈക്കിളുകളിലേക്ക് മാറിക്കഴിഞ്ഞു. മനുഷ്യന്റെ ജീവിതശൈലിയില്‍ നിന്നും പടിക്ക്പുറത്തായ സൈക്കിള്‍ തിരിച്ചുവരുന്നത് പ്രകൃതിക്ക് തന്നെ നല്ലതാണ്. നമ്മുടെ നാട്ടിലും സൈക്കിളിന്റെ സുവർണ്ണകാലം തിരിച്ചുവരട്ടെയെന്ന് നമ്മുക്ക് ആശിക്കാം...