50% ശതമാനം കേന്ദ്ര സഹായത്തോടെ സംസ്ഥാനത്ത് നടക്കുന്ന ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പിന് 2021-2022 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ സർക്കാർ/ എയ്ഡഡ്/അംഗീകൃത സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്ക്, പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. മുൻ വർഷത്തെ വാർഷിക ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 50% മാർക്കു നേടിയിരിക്കണം. ഒന്നാം ക്ലാസിലെ അപേക്ഷകർക്ക്, ഈ വ്യവസ്ഥ ബാധകമല്ല.
ഒരു കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ.
രക്ഷാകർത്താവിന്റെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭിന്നശേഷി വിഭാഗക്കാർക്കും കുറഞ്ഞത് 40 ശതമാനം അംഗപരിമിതിയുള്ള 9, 10 ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് ഈ കാറ്റഗറിയിൽ അപേക്ഷിക്കാനർഹത. ഇവിടെയും കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ. എന്നാൽ വാർഷിക കുടുംബ വരുമാനം രണ്ടുലക്ഷം രൂപവരെയുള്ള ഈ വിഭാഗത്തിൽപ്പെട്ടവർ അപേക്ഷിക്കാൻ അർഹരാണ്. ഭിന്നശേഷിക്കാർക്ക് ഒരു ക്ലാസിൽ പഠിക്കുന്നതിന് ഒരിക്കൽ മാത്രമേ സ്‌കോളർഷിപ്പ് അനുവദിക്കുകയുള്ളൂ. ഒരേ ക്ലാസിൽ രണ്ടാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പ് ലഭിക്കില്ല.
ആദ്യമായി അപേക്ഷിക്കുന്നവർ, 'Fresh' എന്ന ലിങ്കുവഴിയും പുതുക്കാൻ അപേക്ഷിക്കുന്നവർ, 'Renewal' എന്ന ലിങ്കുവഴിയുമാണ് അപേക്ഷിക്കേണ്ടത്.അപേക്ഷ നൽകാൻ ആവശ്യമായ രേഖകൾ
അപേക്ഷിക്കുന്നയാളിന്റെ പേരിൽ മാത്രമുള്ള ബാങ്ക് അക്കൗണ്ടിന്റെ നമ്പർ
ശാഖയുടെ ഐ .എഫ് .എസ് .സി കോഡ്
ആധാർ നമ്പർ (ഈ ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം)
ജനനത്തീയതി
വാർഷിക കുടുംബവരുമാനം
മുമ്പത്തെ വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക് (മാർക്ക് /ഗ്രേഡ് ചോദിക്കുന്നിടത്ത് മാർക്കാണ് നൽകേണ്ടത്)
സ്‌കൂൾ ഫീസ് നിരക്ക് തുടങ്ങിയ വിവരങ്ങൾ നൽകേണ്ടിവരും.
കേരളത്തിൽ സർക്കാർ/ എയ്ഡഡ്/അംഗീകൃത സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്ക്, പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. മുൻ വർഷത്തെ വാർഷിക ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 50% മാർക്കു നേടിയിരിക്കണം. ഒന്നാം ക്ലാസിലെ അപേക്ഷകർക്ക്, ഈ വ്യവസ്ഥ ബാധകമല്ല.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2022 september 30 Pre Matric Scholarships Scheme for Minorities