ഹിരോഷിമ-നാഗസാക്കി ദിനം സ്കൂളിൽ

RELATED POSTS


ആഗസ്റ്റ് 6 ഹിരോഷിമ ദിനം. ആഗസ്റ്റ് 9 നാഗസാക്കി ദിനവും. മനുഷ്യൻ മനുഷ്യനോട് ചെയ്‌ത ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നിന്റെ ഓർമ്മ പുതുക്കൽ.... മനുഷ്യൻ ഉള്ളിടത്തോളം കാലം മരിക്കാൻ പാടില്ലാത്ത ഒരു ഓർമ്മ നാൾ..ആയുദ്ധക്കൊതി അവസാനിക്കാത്ത ലോകത്ത് ഭൂമിയെ 50 തവണ നശിപ്പിക്കാൻ ശേഷിയുള്ള അണ്വായുദ്ധങ്ങൾ ലോകത്തുണ്ട്. ഒന്നു കൈ അമർത്തിയാൽ പൊട്ടിത്തെറിച്ചു തീരാവുന്ന ലോകത്താണ് നമ്മുടെ ജീവിതം. യുദ്ധത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ഈ കാരണം കൊണ്ട് ഏറെ പ്രസക്തമാണ്. 

ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ നടത്താൻ കഴിയുന്ന ചില പ്രവർത്തനങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ക്‌ളാസിലും സ്കൂളിലും വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയീട്ടുവേണം ഈ പ്രവർത്തനങ്ങൾ ചെയ്യാൻ... 
# സ്കൂൾ അസംബ്ലി വിളിച്ചുകൂട്ടി സമാധാന പ്രതിജ്ഞ നടത്താം.
# യുദ്ധവിരുദ്ധ റാലി നടത്താം.
# യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കാം.
# യുദ്ധവിരുദ്ധ ചിത്രരചനാ മത്സരം സംഘടിപ്പിക്കാം.
# യുദ്ധവിരുദ്ധ സെമിനാർ സംഘടിപ്പിക്കാം. (ആവശ്യമായ വിവരശേഖരണം മുൻകൂട്ടി നടത്തണം)
# യുദ്ധവിരുദ്ധ ചിത്ര പ്രദർശനം 
# യുദ്ധവിരുദ്ധ പതിപ്പ് നിർമ്മിക്കാം (ക്ലാസ് തലമത്സരം)
# ക്വിസ് മത്സരം 
# സമാധാന ഗീത ശേഖരണം / അവതരണം 
കൂടുതൽ പ്രവർത്തനങ്ങൾ നിങ്ങളുടെ കൈയിൽ ഉണ്ടെങ്കിൽ കമന്റ് വഴി അറിയിക്കണേ... അവയും ഉൾപ്പെടുത്താം..

Days to Do

Hiroshima and Nagasaki

Important Days



Post A Comment:

0 comments: