1. ക്രിയാത്മകമായും ഗുണാത്മകമായും സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രഥമാദ്ധ്യാപകനുള്ള കൈപ്പുസ്തകമാണ് ഈ മാന്വൽ.
2. സ്കൂളിന്റെ ഭൗതിക മാനുഷിക അക്കാദമിക ഭരണപരമായ ഘടകങ്ങൾ എല്ലാംതന്നെ നിർവ്വചി ക്കുകയും മതിയായ ദിശാ സൂചകങ്ങൾ പ്രതിപാദിക്കുകയും ചെയ്യുമ്പോൾ ഫലപ്രദമായ സ്കൂൾ ഭരണം സാധ്യമാകുന്നു. ആയതിന് ഇത്തരമൊരു കൈപ്പുസ്തകം അനിവാര്യമാണ്.
3. പൊതുവിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള സ്കൂളുകളുടെ ബാഹുല്യവും, പ്രവർത്തനങ്ങളുടെ വ്യാപ്തിയും കണക്കിലെടുക്കുമ്പോൾ സ്കൂൾ ഭരണ നിർവ്വഹണത്തിൽ സങ്കീർണ്ണതകൾ സ്വഭാവികമാണ്. കൃത്യമായ സമയത്ത് മതിയായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് സൗകര്യപ്രദമായി ഉപയോഗപ്പെടുത്താവുന്ന ഒരു റഫറൻസ് പുസ്തകം സഹായകമാകും.
4. സ്കൂൾ ഭരണകാര്യങ്ങളുടെ നിർവ്വഹണത്തിൽ എല്ലാ പൊതുവിദ്യാലയങ്ങളും ഒരു പോലുള്ള തീരുമാനങ്ങൾ കൈക്കൊള്ളണ്ടതാണ്. ഈ ഏകതാനത സാധ്യമാകുന്നതിന് സഹായിക്കും വിധം സ്കൂൾ മാന്വൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
5. സ്കൂൾ ഭരണ നിർവ്വഹണം മാതൃകാപരമായ രീതിശാസ്ത്രങ്ങളിൽ അധിഷ്ഠിതമാവണം. സമയത്തിന്റെ പൂർണ്ണമായ വിനിയോഗം, ചുമതലകളുടെ കൃത്യമായ നിർവ്വഹണം, ഭൗതിക ഘടക ങ്ങളുടെ ഫലപ്രദമായ സംസ്ഥാപനം, അക്കാദമിക കാര്യങ്ങളുടെ ക്രിയാത്മകമായ ഏകോപനം എന്നിവ ശാസ്ത്രീയമായി സംഘടിപ്പിക്കുന്നതിന് സ്കൂൾ മാന്വൽ ഉപകരിക്കും.
6. പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി മേഖലകളിലെ പ്രഥമാധ്യാപകർക്ക് ഉപയുക്തമാവും വിധമാണ് സ്കൂൾ മാന്വൽ തയ്യാറാക്കിയിരിക്കുന്നത്. സ്കൂൾ മാന്വൽ ഉള്ളടക്കം
1, കുട്ടികളുടെ സ്കൂൾ പ്രവേശനം ഹാജർ പാമോഷൻ
2. കടമകൾ, ചുമതലകൾ
3. സ്കൂൾ കെട്ടിടം, പരിസരം.
4. സ്കൂൾ - ഭരണപരമായ കാര്യങ്ങൾ
5. സ്കൂൾ സഹായ സമിതി
6. അദ്ധ്യയനം - പരീക്ഷകൾ, വിലയിരുത്തൽ
7. പഠനാനുബന്ധ പ്രവർത്തനങ്ങൾ
8. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം
9. കുട്ടികളുടെ അവകാശങ്ങൾ, ആനുകൂല്യങ്ങൾ, കോളർഷിപ്പുകൾ
10. പൊതുവിദ്യാഭ്യാസ വകുപ്പ് - വിവിധ ഏജൻസികൾ
11. പൊതുവായ കാര്യങ്ങൾ
DOWNLOAD THE ABOVE PDF FILE