ഇന്ത്യയുടെ 15 -ാം രാഷ്ട്രപതി - ദ്രൗപതി മുർമു

Mash
0
ഒഡീഷ സ്വദേശിനിയായ ദ്രൗപദി മുർമു ജാർഖണ്ഡിൻ്റെ ആദ്യ വനിതാ ഗവർണർ ആയിരുന്നു. 64 കാരിയായ മുർമു സന്താൾ ഗോത്ര വിഭാഗമാണ്. 2000-2004 കാലഘട്ടത്തിൽ ഒഡീഷയിലെ ബിജെപി-ബിജെഡി സർക്കാരിൽ മന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. കൗൺസിലർ ആയാണ് രാഷ്ട്രീയ പ്രവേശനം. ആർട്‌സ് ബിരുദധാരിയായ ദ്രൗപദി മുർമു രാഷ്ട്രീയത്തിലും സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും രണ്ടു പതിറ്റാണ്ട് കാലം സജീവമായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിനു മുമ്പ് അധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം ഈ മാസം 24 നാണ് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ കാലാവധി അവസാനിക്കുക. 2017 ജൂലൈ 25 നാണ് രാംനാഥ് കോവിന്ദ് ചുമതലയേറ്റത്. രാജ്യത്തിൻ്റെ സായുധസേനാവിഭാങ്ങളുടെ പരമോന്നത മേധാവി കൂടിയാണ് രാഷ്ട്രപതി. ഇന്ത്യൻ ഭരണഘടനയുടെ 52-ാം അനുച്ഛേദത്തിലാണ് ഇന്ത്യയ്ക്കൊരു രാഷ്ട്രപതി ഉണ്ടാകണമെന്ന് നിഷ്കർഷിക്കുന്നത്.
ഇന്ത്യയുടെ 15 -ാം പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപെട്ടത്
 ദ്രൗപതി മുർമു

16-മത്തെ രാഷ്‌ട്രപതി തെരെഞ്ഞെടുപ്പായിരുന്നു.

 ഇന്ത്യയുടെ രണ്ടാമത്തെ വനിതാ രാഷ്ട്രപതി.

 സ്വാതന്ത്ര്യാനന്തരം ജനിച്ച ഇന്ത്യയുടെ ആദ്യ പ്രസിഡണ്ട്.

ഇന്ത്യയിൽ ഭരണഘടന പദവിയിൽ എത്തുന്ന ആദ്യത്തെ ആദിവാസി വനിത.

2015-2021 കാലയളവിൽ ജാർഗണ്ടിൻ്റെ 9-ാമത്തെ ഗവർണർ ആയിരുന്നു

ഇന്ത്യയിലെ ആദ്യത്തെ Woman Tribal President ഉം രണ്ടാമത്തെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള വ്യക്തിയും 

ജനനം : മയൂർഖഞ്ജ് (ഒഡിഷ )

സാന്താൾ ആദിവാസി വിഭാഗത്തിൽപെടുന്ന വ്യക്തി ആണ് മുർമു(ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ പട്ടിക വർഗ വിഭാഗമാണ് സാന്താൾ(ഒന്നാമത് ഗോണ്ട്സ്, രണ്ടാമത് ഭിൾസ് )

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !