ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

പരിസ്ഥിതി ദിന സന്ദേശം

Mashhari
0
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ബഹു.വിദ്യാഭ്യാസമന്ത്രി ശ്രീ.വി.ശിവൻകുട്ടി അവർകൾ കുട്ടികൾക്കായി നൽകുന്ന സന്ദേശം ഇതോടൊപ്പം ഉൾച്ചേർക്കുന്നു. എല്ലാ വിദ്യാലയങ്ങളിലും ജൂൺ 5 ഈ സന്ദേശം കുട്ടികൾക്ക് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്. ദിനവുമായി ബന്ധപ്പെട്ട് നട ത്തുന്ന പ്രവർത്തനങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ supdtm.dge@kerala.gov.in എന്ന മെയിലിൽ അയക്കേണ്ടതാണ്.

സന്ദേശം

എല്ലാവർക്കും പരിസ്ഥിതി ദിനാശംസകൾ.

മനുഷ്യരാശിയുടെ നിലനിൽപ്പിന് ആധാരം ജൈവവൈവിദ്ധ്യമാണ്. അനിയന്ത്രിതമായ പ്രകൃതി ചൂഷണം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം എന്നിവയുടെ ഫലമായി ജീവജാലങ്ങളുടെ നിലനിൽപ്പുതന്നെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആവാ സവ്യവസ്ഥയെ സംരക്ഷിച്ചും പുനരുജ്ജീവിപ്പിച്ചും കൊണ്ടു മാത്രമേ സുസ്ഥിരമായ ജീവിതം സാധ്യമാവുകയുള്ളു.

ഒരു മഹാമാരിയുടെ കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.

പ്രകൃതിചൂഷണം തടയുന്നതിനും പരിസ്ഥിതിയെ സംരക്ഷിച്ച് നിർമ്മലമായും ഹരിതാ ഭമായും നിലനിർത്തുന്നതിനുമുള്ള സംഘശക്തിയാകേണ്ടത്. ഇളംതലമുറക്കാരായ നിങ്ങൾ കുട്ടികളാണ്. മരങ്ങൾ നട്ടും. നാടും നഗരവും പച്ച പിടിപ്പിച്ചും, പൂന്തോട്ട ങ്ങളും ജലാശയങ്ങളും പുനരുജ്ജീവിപ്പിച്ചും ഭൂമിയുടെ കാവലാളാകാൻ നമുക്ക് കഴി യണം. പ്ലാസ്റ്റിക് മാലിന്യങ്ങളെ തടയുക വഴി ആവാസവ്യവസ്ഥയുടെ പ്രഭവ കേന്ദ്ര മായ മണ്ണിനെയും നദിയെയും സമുദ്രത്തെയും സംരക്ഷിക്കാം.

ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും ഭൂമിയുടെ നിലനിൽപ്പിന് അടിസ്ഥാനമാ കയാൽ അവയുടെ വീണ്ടെടുപ്പിന് നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. നാം ശ്വസിക്കുന്ന വായും കുടിക്കുന്ന വെള്ളം, നമ്മെ പൊതിയുന്ന വെളിച്ചം, ഇവയൊക്കെ വരുംതലമു റയ്ക്ക് കാത്തുസൂക്ഷിക്കണമെന്നും ഇവയെല്ലാം സംരക്ഷിക്കണമെന്നും 2021 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !