വായനാദിനം പ്രൈമറി തലത്തിൽ ചെയ്യാവുന്ന ചില പ്രവർത്തനങ്ങൾ Online Class Special

Share it:

RELATED POSTS

വായനാദിനം പ്രൈമറി തലത്തിൽ ചെയ്യാവുന്ന ചില പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നു

കുട്ടി അമ്മയുടെ /വീട്ടിലെ മുതിർന്നവരുടെ സഹായത്തോടെ ചെയ്യാവുന്ന പ്രവർത്തനങ്ങൾ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്
1. P.N പണിക്കർ (പണിക്കരമ്മാവൻ) ന്റെ ലഘു വിവരങ്ങൾ ഉൾപ്പെടുത്തി (പ്രൊഫൈൽ )ചെറിയ ഒരു പോസ്റ്റർ നിർമ്മാണം
2. ഹോം ലൈബ്രറി കുട്ടികളുടെ വീട്ടിൽ ഒരു ഹോം ലൈബ്രറി സ്ഥാപിക്കൽ. ഹോം ലൈബ്രറിക്ക് ഒരു പേര് നൽകൽ. (ഹോം ലൈബ്രറിക്ക് കീഴിൽ വായിച്ച് അല്ലെങ്കിൽ വായിച്ചു കേട്ട പുസ്തകത്തെ കുറച്ചു ലഘു വിവരണം പറയൽ /എഴുതൽ, വായിച്ച പുസ്തകത്തിൽ പദങ്ങൾ കണ്ടെത്തൽ, നല്ല വായനക്കാരെ കണ്ടെത്തൽ, അനുമോദിക്കൽ, അമ്മ വായന എന്നിവ തുടർന്നു നടത്താം. അതിനൊരു തുടക്കമാണ് ഹോം ലൈബ്രറി )
3. പുസ്തകസ്വാദന സദസ്സ്. (അമ്മ വായിച്ചു കൊടുത്ത പുസ്തകത്തെ കുറിച്ച് ഗൂഗിൾ മീറ്റിൽ കുട്ടികളുടെ സദസ്സ് സംഘടിപ്പിക്കാം )
4. P.N പണിക്കരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ചെറിയ/ലളിതമായ ഒരു വീഡിയോ (ആവിശ്യമായ മെറ്റീരിയൽ അധ്യാപകർ നൽകണം )
5. അക്ഷരങ്ങൾക്ക് നിറം നൽകൽ (പിന്നോക്കക്കാർക്ക് കൂടുതൽ പരിഗണന )
6. വായനയുടെ മഹത്വം പറയുന്ന വചനങ്ങൾ കണ്ടെത്തി പറയൽ (കുഞ്ഞുണ്ണി മാഷ്, മറ്റു എഴുത്തുകാർ )
7. വായനാദിനവുമായി ബന്ധപ്പെട്ട് ലളിതമായ പ്രസംഗം.
8. അമ്മപ്പാട്ട് (ടീച്ചർ പാടി കൊടുത്ത് അത്‌ ഏറ്റു പാടുന്നതിൽ നിന്നും വ്യത്യസ്തമായി അമ്മമാർ എഴുതിയ /ഉണ്ടാക്കിയ പാട്ട് പാടൽ )
മാതൃക
വായിക്കാം കൂട്ടരെ
വായിക്കാം കൂട്ടരെ
വായിച്ച് വളരാം കൂട്ടുകാരെ
അമ്മയോടൊപ്പം
ടീച്ചറോടൊപ്പം
വായിച്ച് വളരാം കൂട്ടുകാരെ
വായിച്ച് അറിയാം
വായിച്ച് പഠിക്കാം
വായിച്ച് മുന്നേറാം കൂട്ടുകാരെ
പണിക്കരെ അറിയാം
ഈ ദിനമറിയാം
ആഘോഷമാക്കാം ഈ സുദിനം.
- NOUFAL KM
(ഇതുപോലെ സ്വന്തമായി ലളിതമായ ഭാഷയിൽ തയ്യാറാക്കാൻ ആവിശ്യപ്പെടാം)
9. പുസ്തകപ്പൂക്കളം (പൂക്കളം നിർമ്മിച്ചു വായനയെ കുറച്ചു ലളിതമായ വാക്കിൽ കുട്ടി അവതരിപ്പിക്കൽ )
10. പുസ്തകാവതരണം (വായിച്ച പുസ്തകത്തെ കുറിച്ച് അവതരിപ്പിക്കൽ )
തയ്യാറാക്കിയത് :- കുഞ്ഞു മലയാളം (ടീച്ചേഴ്സ് ക്ലബ്‌ കോലഞ്ചേരി)
Share it:

വായനാദിനംPost A Comment:

0 comments: