വസ്തുക്കളെ താരതമ്യം ചെയ്യുന്നതിനും സ്ഥലപരമായ അവസ്ഥകൾ വിശദീകരിക്കുന്നതിനുമുള്ള പദങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് ഈ യൂണിറ്റ് വസ്തുക്കളുടെ പേരുകൾ പറയാൻ കുട്ടികൾക്കറിയാം. നിർദേശങ്ങൾക്കനുസരിച്ചു കൂട്ടങ്ങളെ താരതമ്യം ചെയ്യാനും കുട്ടികൾക്കറിയാം അടുത്ത്, ദൂരെ, മുന്നിൽ, പിന്നിൽ തുടങ്ങിയ പദങ്ങളും കുട്ടി കൾക്ക് പരിചയമുണ്ട്. വസ്തുക്കളെ താരതമ്യം ചെയ്യുന്നതിന് ഉപയോഗിക്കുന്ന പദങ്ങളും ചെറുത് വലുത്, കൂടുതൽ കുറവ്, ഉയരം കൂടിയത് ഉയരം കുറഞ്ഞത്, നീളം കൂടിയത് നീളം കുറഞ്ഞത് തുടങ്ങിയവ സ്ഥലപരമായ അവസ്ഥയെ സൂചിപ്പിക്കുന്നതിനുള്ള പദങ്ങളും അടുത്ത് അകലെ, അകത്ത് പുറത്ത്, മുകളിൽ/താഴെ, വലത്ത് ഇടത്ത് തുടങ്ങിയവ ഈ യൂണിറ്റിൽ വിശകലനം ചെയ്യുന്നു. അതോടൊപ്പംതന്നെ നിരീക്ഷിക്കാനും താരതമ്യം ചെയ്യാനും കാര്യകാരണബന്ധം വിശദീകരിക്കാനും സമർഥിക്കാനുമുള്ള അവസരങ്ങൾ ഈ യൂണിറ്റിലൂടെ ലഭിക്കുന്നു. തുടർന്നുള്ള യൂണിറ്റുകളിൽ പല സന്ദർഭങ്ങളിലായി ഈ ആശയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുന്നുമുണ്ട്.
# ചെറുത് വലുത്# വലത്ത് ഇടത്ത്
# Near Far
# Left Right