പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കാൻ നേരിട്ട് സ്കൂളിൽ എത്തേണ്ട കാര്യമില്ല. സമ്പൂർണ്ണ സൈറ്റ് വഴി നിങ്ങളുടെ ഇഷ്ടപ്പെട്ട സ്കൂളിലേയ്ക്ക് പ്രവേശനം നേടാവുന്നതാണ്. ഒന്നിൽ മാത്രമല്ല ഒൻപത് വരെയുള്ള ക്ലാസുകളിലേയ്ക്കും പ്രവേശനം നേടാൻ ഈ സൈറ്റ് വഴി തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പബ്ലിക് സ്കൂളിൽ നിന്ന് പൊതുവിദ്യാലയത്തിലേയ്ക്ക് പ്രവേശനം നേടാൻ ഇപ്പോൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെ ആവശ്യവും ഇല്ല...പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വിദ്യാലയമാണ്, അതിന്റെ വളര്‍ച്ചയ്ക്കു വേണ്ടി നമ്മൾ നാട്ടുകാര്‍ ഒരുമിച്ചു പ്രവർത്തിക്കണം. ഏതു ഗ്രാമത്തിലെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടാനുതകുന്ന തരത്തിൽ നമ്മുടെ പൊതുവിദ്യാലയങ്ങൾ എത്തിച്ചേർന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലുടനീളം പുതിയ സ്‌കൂള്‍ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും വിദ്യാലയങ്ങളിൽ ഒരുക്കി. ഏത് പബ്ലിക് സ്‌കൂളുകളെയും കിടപിടിക്കുന്ന രീതിയിൽ ഭൗതിക സൗകര്യങ്ങളും പഠനരീതികളും മാറി. പൊതുവിദ്യാലയങ്ങളിൽ നിങ്ങളുടെ മക്കളേയും സുഹൃത്തുക്കളുടെ മക്കളേയും ചേർക്കൂ...
# ADMISSION THROUGH SAMPOORNA
# TRANSFER CERTIFICATE REQUEST THROUGH SAMPOORNA
# ADMISSION AND TRANSFER CERTIFICATE - INSTRUCTIONS FOR HM
# SAMPOORNA HELP NOTES