ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

School Admission Through Sampoorna Site

Mashhari
0
സ്കൂളിലേക്കുള്ള പ്രവേശനം അപേക്ഷ എന്നിവ ഓണ്‍ലൈനായി നല്‍കുന്നത് സമ്പൂര്‍ണ്ണ വെബ്സൈറ്റില്‍ പ്രവേശിച്ചാണ്. അതിനായി ;
www.sampoorna.kite.kerala.gov.in ല്‍ പ്രവേശിക്കുക.
പുതിയതായുള്ള സ്കൂള്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ Online Admission എന്ന ക്ലിക് ചെയ്യുക.
സ്കൂള്‍ പ്രവേശനം ( New Admission)
സ്കൂള്‍ പ്രവേശനത്തിനുള്ള (Online Admission) ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ ചുവടെ കാണുന്ന പേജ് തുറന്ന് വരും. ഈ ജാലകത്തില്‍ Application Form എന്ന ടാബില്‍ ക്ലിക് ചെയ്ത് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കി സേവ് ചെയ്യുക . (Save and Continue ക്ലിക് ചെയ്യുക)
തുടര്‍ന്ന് വരുന്ന ജാലകത്തില്‍ ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് സേവ് ചെയ്യുക. (Save and Preview ക്ലിക് ചെയ്യുക) അപ്പോള്‍ ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ എഴുതി സൂക്ഷിക്കേണ്ടതാണ് .
Save and Preview ക്ലിക് ചെയ്യുമ്പോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷാ ഫോം പൂര്‍ണ്ണ രൂപത്തില്‍ കാണാം . തിരുത്തലുകള്‍ ആവശ്യമെങ്കില്‍ Edit ബട്ടണ്‍ ക്ലിക് ചെയ്ത് വേണ്ട മാറ്റങ്ങള്‍ വരുത്താം. എല്ലാം ശരിയായി പൂരിപ്പിച്ച ശേഷം സത്യവാങ്മൂലത്തിന് നേരെയുള്ള ടിക് മാര്‍ക്ക് നല്‍കി Final Submit ക്ലിക് ചെയ്യുക.
പ്രവേശനം സംബന്ധിച്ച തല്‍സ്ഥിതി അറിയാന്‍ ഹോം പേജിലെ Application Status എന്ന ടാബില്‍ ക്ലിക് ചെയ്ത് റഫറെന്‍സ് നമ്പര്‍, കുട്ടിയുടെ ജനനതീയതി എന്നിവ നല്‍കി Check Status ക്ലിക് ചെയ്യുക.
ന‍ടപടികള്‍ പുരോഗമിക്കുന്നു
താത്കാലികമായി പ്രവേശനം നല്‍കി
അപേക്ഷ നിരസിച്ചു
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !