ഓണ്‍ ലൈന്‍ സ്കൂള്‍ പ്രവേശനം / ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനുള്ള (TC)അപേക്ഷ നല്‍കല്‍ എന്നിവയ്ക്ക് പ്രഥമാധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
സ . ഉ .( സാധാ ) നം .1737/2020/ പൊ . വി . വ തീയതി 28.05.2020, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 18.05.2021- ലെ ക്യു . ഐ . പി 1/9141/2020/ ഡിജിഇ നമ്പർ സർക്കുലർ , കൈറ്റ് സി . ഇ . ഒ യുടെ
19.05.2021 ലെ കൈറ്റ് /2021/1421(6) നമ്പര്‍ സര്‍ക്കുലര്‍ എന്നിവ പരിശോധിക്കുക.
സ്കൂള്‍ പ്രവേശനം / ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനുള്ള (TC) അപേക്ഷ എന്നിവ സമ്പൂര്‍ണ്ണ
(sampoorna.kite.kerala.gov.in) യിലൂടെ Online Admission, Online Transfer Certificate എന്നീ ലിങ്കുകളിലൂടെയാണ് രക്ഷകര്‍ത്താക്കള്‍ സമര്‍പ്പിക്കുന്നത് .
രക്ഷിതാക്കള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെ വിശദാംശം സമ്പൂര്‍ണ്ണയുടെ സ്കൂള്‍ ലോഗിനില്‍ ലഭ്യമാകും. സ്കൂളിന്റെ സമ്പൂര്‍ണ്ണ ലോഗിനില്‍ പ്രവേശിക്കുമ്പോള്‍ Admission Request, TC Request എന്നീ രണ്ട് പുതിയ ടാബുകള്‍ കാണാവുന്നതാണ്.
സ്കൂള്‍ പ്രവേശനം
Admission Request എന്ന ടാബില്‍ ക്ലിക് ചെയ്താല്‍ തുറന്നു വരുന്നജാലകത്തില്‍ മൂന്ന് ടാബുകള്‍ കാണാം.
1. Applications
2. Provisionally Admitted.
3. Rejected
Application ടാബില്‍ ക്ലിക് ചെയ്താല്‍ ഈ വിദ്യാലയത്തിലേക്ക് ടി സി മുഖാന്തിരമല്ലാതെ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളവരുടെ വിശദാംശങ്ങള്‍ ലഭിക്കും. ഓരോകുട്ടിയുടെയും പേരിന് നേരെയുള്ള view ബട്ടണില്‍ ക്ലിക് ചെയ്ത് അപേക്ഷ പരിശേധിക്കാവുന്നതും തുടര്‍ന്ന് താത്കാലികമായി പ്രവേശനം നല്‍കാവുന്നതുമാണ്.
Reject ചെയ്യണമെങ്കില്‍ മതിയായ കാരണം കാണിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കറ്റിനുള്ള (TC)അപേക്ഷ നല്‍കലും പ്രവേശനവും
ഒരു കുട്ടിയുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ കുട്ടിയുടെ രക്ഷിതാവ് ഓണ്‍ ലൈനായി സമര്‍പ്പിക്കപ്പെട്ട് കഴിഞ്ഞാല്‍ അതിന്റെ വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണ സ്കൂള്‍ ലോഗിനില്‍ TC Request എന്ന ടാബില്‍ ലഭ്യമാകും. ഇതില്‍ പ്രധാനമായും രണ്ട് ഭാഗങ്ങള്‍ ഉണ്ട്. ഇപ്പോള്‍ കുട്ടി പഠിക്കുന്ന വിദ്യാലയത്തിലും പുതിയതായി പ്രവേശനം
ആവശ്യപ്പെട്ട വിദ്യാലയത്തിലും സമ്പൂര്‍ണ്ണ ലോഗിനില്‍ അപേക്ഷയുടെ വിശദാംശങ്ങള്‍ കാണാന്‍ കഴിയും.
ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ പ്രഥമാധ്യാപകര്‍ ചെയ്യേണ്ട ഘട്ടങ്ങള്‍