2021-22 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് നൽകൽ KITE Circular

RELATED POSTS

2021-22 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് നൽകൽ എന്നിവ സംബന്ധിച്ച് കൈറ്റ് പുറത്തിറക്കിയ സർക്കുലർ 
വിഷയം:- കൈറ്റ് - സർക്കാർ-എയിഡഡ് വിദ്യാലയങ്ങളിൽ 2021-22 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് നൽകൽ എന്നിവ ഓൺലൈൻ സംവിധാനത്തിലൂടെ നടപ്പിലാക്കുന്നതിന്റെ വിശദാംശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് 
സൂചന:- 
1. സ.ഉ.(സാധാ) നം.1737/2020/പൊ.വി.വ തീയതി 28, 05.2020
2. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 18.05.2021-ലെ ക്യു.ഐ.പി 1/9141/2020/ഡിജിഇ നമ്പർ സർക്കുലർ 
കോവിഡ് 19 പശ്ചാത്തലത്തിൽ കുട്ടികളെ സ്കൂളുകളിൽ പ്രവേശിപ്പിക്കാൻ നേരിട്ട് ഹാജരാക്കാൻ കഴിയാത്ത സാഹചര്യം പരിഹരിക്കാൻ കഴിഞ്ഞ അധ്യയനവർഷം സൂചന (1) പ്രകാരം ഓൺലൈൻ സംവിധാനവും ഒരുക്കിയിരുന്നു. നിലവിലുള്ള സാഹചര്യം പരിഗണിച്ച് ഈ വർഷവും ഓൺലൈൻ സംവിധാനം നടപ്പിലാക്കുന്നതിന് സൂചന (2) പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടിണ്ട്. മേൽ സാഹചര്യത്തിൽ 2021-22 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് നൽകൽ എന്നിവ ഓൺ ലൈൻ സംവിധാനത്തിലൂടെ നടപ്പിലാക്കുന്നതിന്റെ വിശദാംശങ്ങൾ പുറപ്പെടുവിക്കുന്നു:
1. സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കോവിഡ് 19 പ്രോട്ടോക്കോൾ പൂർണ്ണമായി പാലിച്ചുകൊണ്ട് സൾ പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ നേടാവുന്നതാണ്. ഓൺലൈൻ സംവിധാനം ആവശ്യമുള്ളവർ മാത്രം പ്രസ്തുത സൗകര്യം സമ്പൂർണ പോർട്ട ലിലൂടെ (sampoornel.kite.kerala.gov.in) പ്രയോജനപ്പെടുത്തേണ്ടതാണ്.

2. ഒന്നാംക്ലാസിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ 19.05.2021 മുതലും മറ്റു ക്ലാസുകളിലേക്ക് 26.05.2021 മുതലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

3. നിലവിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ വിശദാംശങ്ങൾ സമ്പൂർണ പോർട്ടലിലുണ്ട്. സൂചന (2) പ്രകാരം ക്‌ളാസ് കയറ്റം കിട്ടുന്ന കുട്ടികൾക്ക് അടുത്ത ക്ലാസുകളിലേക്കുള്ള പ്രമോഷൻ സമ്പൂർണവഴി ഓൺലൈനായി നടത്തേണ്ടതാണ്. അതിന് മുൻപ് 2020-21 അധ്യയനവർഷം ഓരോ ക്ലാസിലും പഠിച്ചിരുന്ന കുട്ടികളുടെ കൃത്യമായി വിശദാംശങ്ങൾ സമ്പൂർണയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അതത് ക്ലാസ് അദ്ധ്യാപകരും സ്കൂൾ പ്രഥമാദ്ധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്.

4. സാധാരണ സ്കൂൾ പ്രവേശനത്തിനുളള അപേക്ഷാ ഫോറത്തിന് തുല്യമായ വിവരങ്ങളാണ് രക്ഷകർത്താവ് ഓൺലൈനിലും നൽകേണ്ടത്. രക്ഷിതാവ് ഓൺലൈനിൽ സമർപ്പിക്കുന്ന അപേക്ഷ പ്രഥമധ്യാപകന്റെ സമ്പൂർണ ലോഗിനിൽ ലഭിക്കുകയും അതിന്റെ വിവരം അപേക്ഷകന് Acknowledgement ആയി ലഭിക്കുകയും ചെയ്യും. ആയതിനാൽ പ്രഥമാധ്യാപകർ ഓരോ അപേക്ഷയും കൃത്യമായി പരിശോധിച്ച് സമയബന്ധിതമായി നടപടികൾ സ്വീകരിക്കേണ്ടതാണ്.

5. നിലവിൽ ആധാർ നമ്പർ (യു.ഐ.ഡി) ലഭിച്ച കുട്ടികൾ യു.ഐ.ഡി നമ്പർ ഓൺലൈനിൽ രേഖപ്പെടുത്തേണ്ടതാണ്. യു.ഐ.ഡി-ക്ക് അപേക്ഷിക്കുകയും ഇ.ഐ.ഡി (എൻറോൾമെന്റ് ഐ.ഡി) ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇ.ഐ.ഡി നമ്പർ ഉൾപ്പെടുത്തുക. ആധാറിന് അപേക്ഷിച്ചിട്ടില്ലെങ്കിൽ മാത്രം 'ഇല്ല' എന്ന് രേഖപ്പെടുത്തുക. യു.ഐ.ഡി നമ്പർ വാലിഡ് ആണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആയതിനാൽ കുട്ടിയുടെ യുഐഡി എന്റർ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

6. പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കുന്നതിനുളള സാഹചര്യം ഒരുക്കുന്നതിന് വിദ്യാഭ്യാസ ഓഫീസർമാരും പ്രഥമാധ്യാപകരും അനുകൂലമായ സമീപനം സ്വീകരിക്കുന്നതിനും വേണ്ടവിധത്തിൽ ഇടപെട്ട് പ്രവേശന നടപടികൾ സുഗമമാക്കുന്നതിനും സൂചന (2) പ്രകാരം നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ ഓൺലൈൻ അപേക്ഷകളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിന് സ്കൂൾ പ്രഥമാദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

7. ടി.സി-ക്കുള്ള അപേക്ഷയും ഓൺലൈനായി ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ സമ്പൂർണ വഴി നൽകാം. ടി.സി- ക്കുള്ള അപേക്ഷ ലഭിക്കുന്ന സ്കൂളിലെ പ്രഥമാധ്യാപകർ ടി വിദ്യാർത്ഥിയെ സമ്പൂർണ വഴി ട്രാൻസ്ഫർ ചെയ്യേണ്ടതും ടി.സി-യുടെ ഡിജിറ്റൽ പതിപ്പ് രക്ഷിതാവിനും പുതുതായി ചേരുന്ന സ്കൂളിനും ലഭ്യമാക്കേണ്ടതാണ്.

8. ഓൺലൈൻ സ്കൂൾ പ്രവേശനം. റ്റി.സി നൽകൽ എന്നിവയുടെ സഹായത്തിന് ജില്ലാതലത്തിൽ ഹെൽപ്പ് ഡെസകൾ സജ്ജമാക്കിയിട്ടുണ്ട് ( ഫോൺനമ്പർ അനുബന്ധമായി ചേർക്കുന്നു). ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതും പ്രോസസ് ചെയ്യുന്നതും സംബന്ധിച്ച് സ്കൂൾ പ്രഥമാധ്യാപകർക്കും  രക്ഷകർത്താക്കൾക്കുമുളള (Admission | TC )യൂസർ ഗൈഡ് അനുബന്ധമായി ചേർക്കുന്നു.

KITEPost A Comment:

0 comments: