സംസ്ഥാനത്തെ പൊതുവിദ്യാലയ ങ്ങളിലെ 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ പ്രമോഷൻ വർക്ക് ഫ്രം ഹോം സാധ്യതകൾ പ്രയോജനപ്പെടുത്തി നടത്തും. ഒൻപതാം ക്ലാസിലെ പ്രമോഷൻ മെയ് 25 നകം പൂർത്തീകരിക്കണം. 1 മുതൽ 8 വരെയുള്ള ക്ലാസുകൾ മെയ് 30 നകവും പൂർത്തീകരിക്കും. 2021-22 അധ്യയന വർഷത്തെ പ്രവേശന നടപടികൾ മെയ് 19 മുതൽ ആരംഭിക്കും. ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.