ചിത്രത്തിൽ എന്തെല്ലാം?

Mashhari
0
104, 105 പേജുകളിൽ ഉള്ള ചിത്രത്തിൽ എന്തൊക്കെയാണ് കാണുന്നത്?
  1. പ്ലാവ് 
  2. കൂട് 
  3. മുട്ട 
  4. ചക്ക 
  5. അണ്ണാൻ 
  6. കാക്കകൾ 
  7. വീട്  
  8. പശു 
  9. പശുക്കുട്ടി 
  10. ആട് 
  11. വീട് 
  12. അമ്മ 
  13. കോഴി 
  14. കോഴിക്കുഞ്ഞുങ്ങൾ
  15. കുട്ടികൾ 
  16. പാടം 
  17. കുളം 
  18. താറാവ് 
  19. കൊറ്റി 
  20. ഓന്ത് 
  21. പൂച്ച 
  22. പൂക്കൾ 
  23. എട്ടുകാലി 
  24. വല 
  25. തീവണ്ടി 
  26. പുക 
  27. പൂമ്പാറ്റകൾ 
  28. പന്ത് 
  29. തെങ്ങ് 
  30. വാഴ 
  31. പുല്ല് 
  32. മല 
  33. കാള 
  34. ഉറുമ്പ് 
  35. കിളികൾ 
  36. കല്ല്  
ചെറിയ വാക്യങ്ങൾ എഴുതാം 
  • പ്ലാവിൽ കാക്കക്കൂട് ഉണ്ട്.
  • കാക്കക്കൂട്ടിൽ മുട്ടകൾ ഉണ്ട്.
  • കാക്കകൾ പാറുന്നു.
  • അണ്ണാൻ ചക്കയുടെ പുറത്ത് ഇരിക്കുന്നു.
  • എട്ടുകാലി വല നെയ്യുന്നു.
  • പശു കാടിവെള്ളം കുടിക്കുന്നു.
  • അമ്മ പശുവിനെ കറക്കുന്നു.
  • പൂമ്പാറ്റകൾ പറക്കുന്നു.
  • തീവണ്ടി പോകുന്നു.
  • തീവണ്ടി പുക വിടുന്നു.
  • തീവണ്ടിയിൽ നിന്ന് പുക പോകുന്നു.
  • തീവണ്ടിയിൽ നിന്ന് പുക ആകാശത്തേയ്‌ക്ക് ഉയരുന്നു.
  • റോസാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നു.
  • ഓന്ത് ഇലയിൽ ഇരിക്കുന്നു.
  • പൂച്ച പാറയിൽ ഇരിക്കുന്നു.
  • താറാവ് കുളത്തിൽ നീന്തുന്നു.
  • കൊറ്റികൾ പാറുന്നു.
  • കൊറ്റികൾ കുളത്തിൽ നിൽക്കുന്നു.
  • കാക്ക പശുവിന്റെ പുറത്ത് ഇരിക്കുന്നു.
  • കുട്ടികൾ പന്ത് കളിക്കുന്നു.
  • ആട് പുല്ല് തിന്നുന്നു.
  • ഉറുമ്പ് ഇലയിൽ കയറുന്നു.
  • കുട്ടി കോഴിക്ക് അരി നൽകുന്നു.
  • പൂക്കൾ വിരിഞ്ഞു നിൽക്കുന്നു.
  • കോഴി അരി തിന്നുന്നു.
  • വലിയ മല ഉണ്ട്.
  • മൂന്ന് ചക്കകൾ ഉണ്ട്.
  • രണ്ട് തെങ്ങുകൾ ഉണ്ട്.
  • മൂന്ന് വാഴകൾ ഉണ്ട്.
  • പാടത്ത് നെല്ല് ഉണ്ട്.

ഒന്നാം ക്‌ളാസിലെ ഓമനചങ്ങാതിമാർ എന്ന പാഠഭാഗത്തിലെ കൂടുതൽ പോസ്റ്റുകൾ വായിക്കാം.. CLICK HERE
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !