ഗരുഡശലഭം

RELATED POSTS

ഇംഗ്ലീഷ് നാമം :- Southern Birdwing
ശാസ്‌ത്രീയ നാമം :- Troides minos
ഇന്ത്യയിലെ ഏറ്റവും വലിയ പൂമ്പാറ്റയാണ് ഗരുഡ ശലഭമാണ് ഗരുഡശലഭം. ആൺ ശലഭങ്ങൾക്ക് പെൺ ശലഭങ്ങളേക്കാൾ വലുപ്പക്കൂടുതൽ ഉണ്ട്. ആൺശലഭത്തിന്റെ മുൻചിറകുകൾക്ക് നല്ല കറുപ്പ് നിറമാണ്. പിൻ ചിറകുകളിൽ തിളങ്ങുന്ന മഞ്ഞനിറമുണ്ട്.ആൺ-പെൺ ശലഭങ്ങളുടെ ശരീരത്തിന് മഞ്ഞ നിറമാണ്. ഇതിൽ കറുത്ത പൊട്ടുകൾ വരിവരിയായി കാണാം. മുൻചിറകുകളുടെ തുടക്കത്തിൽ ശരീരത്തിൽ ചുവന്ന പാടുകളുണ്ട്. ചുവന്ന നിറമുള്ള പൂക്കളോടാണ് ഇവയ്‌ക്ക് കൂടുതൽ ഇഷ്ടം. ഇവയുടെ ചിറകുകൾ വിടർത്തിയാൽ 14 സെന്റീമീറ്ററോളം വലുപ്പമുണ്ടാകും. കർണ്ണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക ശലഭമാണ്.
ആതിഥേയ സസ്യങ്ങൾ
ശലഭം :- അരിപ്പൂ, ചെത്തി, കൃഷ്‌ണകിരീടം
ലാർവ :- ഗരുഡക്കൊടി (ഈശ്വരമുല്ല)

Butterfly

EVS3 U7



Post A Comment:

0 comments: